സപ്ലൈകോയില്‍ വില കുറച്ചു; 13 സബ്സിഡി സാധനങ്ങള്‍ ഇന്ന് മുതല്‍ വിപണിയേക്കാള്‍ 35 ശതമാനം വിലക്കുറവില്‍ ലഭിക്കും

തിരുവന്തപുരം: സപ്ലൈകോയില്‍ സാധനങ്ങളുടെ വില കുറച്ചു. മുളകിന്റെ സബ്സിഡി വില അരക്കിലോയ്‌ക്ക് 86.10 രൂപയില്‍ നിന്നും 78.75 രൂപയായി പുതുക്കി നിശ്ചയിച്ചു.
ഇന്ന് മുതല്‍ കുറഞ്ഞ വില നിലവില്‍ വരും. വെളിച്ചെണ്ണയ്‌ക്ക് നേരത്തെ 152.25 രൂപയായിരുന്നു വില. അഞ്ച് ശതമാനം ജിഎസ്ടി ഉള്‍പ്പെടെയുള്ള വിലയാണിത്. 13 ഇനം സബ്‌സിഡി സാധനങ്ങള്‍ പൊതുവിപണിയില്‍ നിന്ന് 35 ശതമാനത്തോളം വിലക്കിഴിവിലാണ് സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ ലഭിക്കുക.

ചെറുപയര്‍ (ഒരു കിലോഗ്രാം) 92 രൂപ, ഉഴുന്ന് ബോള്‍ (ഒരു കിലോഗ്രാം) 95 രൂപ, വന്‍ കടല (ഒരു കിലോഗ്രാം) 69 രൂപ, വന്‍പയര്‍ (ഒരു കിലോഗ്രാം) 75 രൂപ, തുവരപ്പരിപ്പ് (ഒരു കിലോഗ്രാം) 111 രൂപ എന്നിങ്ങനെയാണ് സബ്‌സിഡി വില.

മല്ലി (500ഗ്രാം) 40.95 രൂപ, പഞ്ചസാര (ഒരു കിലോഗ്രാം) 28.35രൂപ എന്നിങ്ങനെയാണ് ജിഎസ്ടി ഉള്‍പ്പെടെയുള്ള വില. ജയ അരി (ഒരു കിലോഗ്രാം) 29 രൂപ, കുറുവ, മട്ട എന്നീ അരികള്‍ക്ക് ഒരു കിലോഗ്രാം 30 രൂപ വീതം, പച്ചരി (ഒരു കിലോഗ്രാം) 26 രൂപ എന്നീ നിരക്കിലാണ് സപ്ലൈകോയില്‍ സാധനങ്ങള്‍ നല്‍കുക.

എക്കണോമിക് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വകുപ്പിന്റെ വിലനിലവാരപ്രകാരം പൊതു വിപണി വില (ഒരു കിലോഗ്രാം വീതം) താഴെ പറയും പ്രകാരമാണ് : ചെറുപയർ 145.79, ഉഴുന്ന് ബോള്‍ 148.71, വൻകടല 108.43, വൻപയർ 111.07, തുവരപ്പരിപ്പ് 182.93, മുളക് 219.64, മല്ലി 119.86, പഞ്ചസാര 43.79, വെളിച്ചെണ്ണ 174 , ജയ അരി 44.92, കുറുവ അരി 44.89, മട്ട അരി 51.36, പച്ചരി 40.21. പൊതു വിപണിയില്‍ നിന്നും 10 മുതല്‍ 30 ശതമാനം വരെ വിലകുറച്ച്‌ സബ്സിഡി ഇതര ഭക്ഷ്യവസ്തുക്കളും സപ്ലൈകോയില്‍ ലഭ്യമാക്കുന്നുണ്ട്.

Post a Comment

Previous Post Next Post