തിയേറ്ററുകളില്‍ ആവേശം പടർത്തി ഫഹദ് ഫാസില്‍ ചിത്രം 'ആവേശം' നിറഞ്ഞോടുകയാണ്. ഇപ്പോഴിതാ ബ്ലോക്ബസ്റ്റർ ചിത്രം 'ആവേശം' ഒടിടി റിലീസിനൊരുങ്ങുന്ന വാർത്തയാണ് പുറത്തുവരുന്നത്.
ചിത്രം മേയ് ഒൻപതിന് ആമസോണ്‍ പ്രൈമിലൂടെ സ്ട്രീമിങ് ആരംഭിക്കും. റിലീസ് ചെയ്ത് ഒരു മാസം പിന്നിടുമ്ബോഴാണ് ഈ സൂപ്പർഹിറ്റ് ചിത്രം റിലീസിനെത്തുന്നത്.
'എടാ മോനെ ' എന്ന ഒരൊറ്റ വിളിയിലൂടെ പ്രേക്ഷകരില്‍ ആവേശം തീർത്ത രംഗണ്ണനായാണ് ഫഹദ് സിനിമയില്‍ എത്തിയത്. ചിത്രം റിലീസ് ചെയ്ത് ഏതാനും ദിവസങ്ങള്‍ പിന്നിട്ടപ്പോഴേക്കും 100 കോടി ക്ലബില്‍ ഇടംപിടിക്കാൻ പടത്തിന് സാധിച്ചിരുന്നു. 150 കോടിയാണ് സിനിമയുടെ ആഗോള കലക്‌ഷൻ. 66 കോടിയാണ് കേരളത്തില്‍ നിന്നും മാത്രം ചിത്രം വാരിക്കൂട്ടിയത്. കർണാടക-തമിഴ് നാട് എന്നിവിടങ്ങളില്‍ നിന്നും പതിനാറ് കോടി ചിത്രം കലക്‌ട് ചെയ്തു.
രോമാഞ്ചത്തിന് ശേഷം ജിത്തുമാധവൻ സംവിധാനം ചെയ്ത ചിത്രം അൻവർ റഷീദ് എന്റർടൈൻമെന്റ്‌സിന്റെ ബാനറില്‍ അൻവർ റഷീദും നസ്രിയ നസീമും ചേർന്നാണ് നിർമിച്ചത്. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം എ ആൻഡ് എ റിലീസ് വിതരണം ചെയ്യുന്നു. സജിൻ ഗോപു, മൻസൂർ അലി ഖാൻ, ഹിപ്സ്റ്റർ, മിഥുൻ, റോഷൻ ഷാനവാസ്, ആശിഷ് വിദ്യാർത്ഥി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
Post a Comment