മാഹി ബൈപാസ് സിഗ്നലില്‍ ഗതാഗത നിയന്ത്രണം

മാഹി: പുതിയ മാഹി ബൈപാസ് സിഗ്നല്‍ കവലയില്‍ തുടർച്ചയായി ഉണ്ടാകുന്ന വാഹന അപകടങ്ങളുടെ പശ്ചാത്തലത്തില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നാലുമാസത്തേക്ക് വാഹന ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തുന്നു.
ജൂണ്‍ ഒന്ന് മുതല്‍ രാത്രി 10നും രാവിലെ ആറിനും ഇടയില്‍ ഈസ്റ്റ്‌ പള്ളൂർ സിഗ്നലില്‍ മറ്റ് റോഡുകളില്‍ നിന്ന് ഹൈവേയിലേക്കുള്ള വാഹനങ്ങളുടെ പ്രവേശനം നിരോധിച്ചു. 

സ്കൂള്‍ വാഹനങ്ങള്‍, വിദ്യാർഥികളുമായി പോകുന്ന മറ്റു വാഹനങ്ങള്‍ എന്നിവ ബൈപാസ് ഹൈവേയില്‍ പ്രവേശിക്കരുത്. ഈ വാഹനങ്ങള്‍ സർവിസ് റോഡുകള്‍ വഴി മറ്റ് റോഡുകളില്‍ എത്തണമെന്ന് റീജനല്‍ അഡ്മിനിസ്ട്രേറ്റർ അറിയിച്ചു. 

മാഹി ഗവ. ഹൗസില്‍ മാഹി എം.എല്‍എ രമേശ് പറമ്ബത്തിന്റെ സാന്നിധ്യത്തില്‍ റീജനല്‍ അഡ്മിനിസ്ട്രേറ്റർ വിളിച്ചു ചേർത്ത സർവ കക്ഷി യോഗത്തിലാണ് തീരുമാനം.

Post a Comment

Previous Post Next Post