കുവൈത്തില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടെയില്‍ കണ്ണൂര്‍ പേരാവൂർ സ്വദേശി വാഹനം ഇടിച്ച്‌ മരണപ്പെട്ടു

കുവൈത്ത്‌സിറ്റി: ഫിഫ്ത്ത് റിംഗ് റോഡ് ക്രോസ് ചെയ്യുന്നതിനിടെയില്‍ വാഹനം ഇടിച്ച്‌ കണ്ണൂര്‍ സ്വദേശി മരണമടഞ്ഞു.പേരാവൂര്‍ വെള്ളാരവാലി വെമ്ബില്ലി വീട്ടില്‍ ആല്‍ബിന്‍ ജോസഫ് (51) ആണ് വെള്ളിയാഴ്ച വെളുപ്പിനെ 12.30-യോടെ ഹവല്ലി ഭാഗത്ത് വച്ച്‌ അപകടത്തില്‍ മരിച്ചത്.
മിനിസ്ട്രി ഓഫ് ഇലക്‌ട്രിസിറ്റി ആന്റെ വാട്ടര്‍ അതോറിറ്റി(MEW) ജീവനക്കാരനായിരുന്നു. രാത്രി ഡ്യൂട്ടിയ്ക്ക്പോകവേയാണ് അപകടം നടന്നത്. 
വ്യാഴാഴ്ച കുടുംബസമ്മേതം പുറത്ത് പോയി വന്നശേഷം ജോലിയ്ക്ക് പോയതാണ്.ജോലി സമയം കഴിഞ്ഞ് രാവിലെ തിരികെ എത്താത്തത് കൊണ്ട് നടത്തിയ അന്വേഷണത്തിലാണ് മരണപ്പെട്ട വിവരം അറിഞ്ഞത്. 
ഭാര്യ-ബിന്ദു. മക്കള്‍-അന്ന,അന്‍മേരി,ആന്‍ഡ്രിയ. 
പിതാവ്-ജോസഫ് പൗലോസ്, മാതാവ്- അന്നമ്മ. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകനാനുള്ള നടപടി സ്വീകരിച്ച്‌ വരുന്നുണ്ട്.

Post a Comment

Previous Post Next Post