കാസര്‍കോട് പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി; കമ്മല്‍ കവര്‍ന്ന് വഴിയില്‍ ഉപേക്ഷിച്ചു


കാസർകോട് ഉറങ്ങിക്കിടന്ന പത്ത് വയസുകാരിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവർന്നു. കാഞ്ഞങ്ങാട് പടന്നക്കാട് ഒഴിഞ്ഞവളപ്പില്‍ ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്

്‌അടുക്കള ഭാഗത്ത് കതക് തുറന്നാണ് കുട്ടിയെ കൊണ്ടുപോയത്. കുട്ടിയെ കാണാതായ വിവരം അറിഞ്ഞ് നാട്ടുകാർ തെരച്ചില്‍ നടത്തിയപ്പോഴാണ് ഉപേക്ഷിച്ച നിലയില്‍ വീടിന് അധികം ദൂരയല്ലാതെ കുട്ടിയെ കണ്ടെത്തിയത്

കുട്ടിയുടെ കാതിലുണ്ടായിരുന്ന സ്വർണക്കമ്മല്‍ മോഷണം പോയി. കുട്ടിയുടെ കണ്ണിനും കഴുത്തിനും പരുക്കേറ്റിട്ടുണ്ട്. കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

Post a Comment

Previous Post Next Post