മലയോര ഹൈവേയിൽ അപകടം തുടർക്കഥ; ഇന്നലെ മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങിയ പിതാവിന്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി


ആലക്കോട്: മകന്റെ ഒത്തുകല്യാണം കഴിഞ്ഞ് മടങ്ങുമ്ബോള്‍ പിതാവ് വാഹനാപകടത്തില്‍ മരിച്ചു. മാലോം പുഞ്ചയിലെ ചെല്ലാനിക്കാട്ടില്‍ വിൻസെന്റ് (60) ആണ് മരിച്ചത്.

മലയോര ഹൈവേയിലെ രയരോത്ത് വ്യാഴാഴ്ച വൈകീട്ട് നാലിനായിരുന്നു അപകടം.

മകൻ റോബർട്ടിന്റെ ഒത്തുകല്യാണത്തിനുശേഷം കരുവൻചാലിലെ പുതിയ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വിൻസെന്റ് സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് വൈദ്യുതത്തൂണിലിടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ വിൻസെന്റിനെ നാട്ടുകാർ കരുവൻചാല്‍ ആസ്പത്രിയില്‍ എത്തിക്കുമ്ബോഴേക്ക് മരിച്ചിരുന്നു. മാലോം പുഞ്ചയില്‍ കുടുംബസമേതം കഴിയുന്ന വിൻസെന്റ് അടുത്തിടെ കരുവൻചാലില്‍ പുതിയ വീട് പണിതിരുന്നു. ഒത്തുകല്യാണത്തിന് കൂടെ പോയ മകൻ ഉള്‍പ്പെടെയുള്ളവർ മറ്റൊരു വാഹനത്തിലായിരുന്നു വീട്ടിലേക്ക് മടങ്ങിയത്. 

ഭാര്യ: റോസമ്മ. മക്കള്‍: റോബർട്ട്. ബ്രിജിത്ത. ജാനറ്റ്. മരുമക്കള്‍: സാന്റോ, മജോ. മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി കണ്ണൂർ ഗവ. മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post