ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് ഭര്‍ത്താവ് ഭാര്യയെ നടുറോഡില്‍ വച്ച് കുത്തികൊലപ്പെടുത്തി . ചേര്‍ത്തല കേളമംഗലം സ്വദേശിനി അമ്ബിളിയെയാണ് കുത്തിക്കൊന്നത് .
തിരുനല്ലൂര്‍ സഹകരണ സംഘത്തിലെ കളക്ഷന്‍ ഏജന്റയിരുന്ന അമ്ബിളി സ്‌കൂട്ടറില്‍ വരുമ്ബോള്‍ ഭര്‍ത്താവ് രാജേഷ് കുത്തുകയായിരുന്നു . ഇന്ന് വൈകിട്ട് 6.30നാണ് സംഭവം നടന്നത് .
ഭര്‍ത്താവ് രാജേഷ് പള്ളിച്ചന്തയ്ക്ക് സമീപത്ത് വെച്ചാണ് അമ്ബിളിയെ കുത്തിയത്. ആക്രമണത്തില്‍ പരിക്കേറ്റ അമ്ബിളിയെ ഉടൻ ചേര്‍ത്തല കെവിഎം ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. അമ്ബിളിയെ കുത്തിയ ശേഷം രാജേഷ് അവിടന്ന് ഓടി രക്ഷപ്പെടുകയായിരുന്നു . ജലഗതാഗത വകുപ്പ് ജീവനക്കാരനാണ് പ്രതിയായ രാജേഷ് .
Post a Comment