ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കും

തിരുവനന്തപുരം : വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ രണ്ടാഴ്ചയോളം നീണ്ടുനിന്ന സമരം പിൻവലിച്ചതോടെ ഡ്രൈവിംഗ് ടെസ്റ്റുകളുടെ എണ്ണം കൂട്ടുന്നതിലടക്കം മന്ത്രി കെ.ബി.ഗണേശ് കുമാർ നിലപാടില്‍ അയവുവരുത്തി.

ഇതോടെ തടസമില്ലാതെ ഇന്നുമുതല്‍ ഡ്രൈവിംഗ് ടെസ്റ്റ് നടക്കും. മെയ് ഒന്ന് മുതല്‍ നടത്താൻ ശ്രമിച്ച പരിഷ്കാരങ്ങള്‍ കൂടുതല്‍ ചർച്ചയ്ക്ക് ശേഷമേ നടപ്പാക്കൂ. ആദ്യം റോഡ് ടെസ്റ്റ് തുടർന്ന് *H* എന്ന പരിഷ്കാരം പിൻവലിച്ച്‌ പഴയപടിയാക്കി. ഒരു ഓഫീസിനു കീഴില്‍ 40 ടെസ്റ്റുകള്‍ മാത്രം മതിയെന്ന നിർദ്ദേശം ഒഴിവാക്കി രണ്ട് എം.വി.ഐമാരുള്ള ഓഫീസുകളില്‍ ഒരാള്‍ 40 എന്ന ക്രമത്തില്‍ 80 ടെസ്റ്റുകള്‍ നടത്താൻ ധാരണയായി. 

ഒരു എംവിഐ മാത്രമുള്ള ഓഫീസുകളില്‍ അപേക്ഷകളുടെ എണ്ണം കൂടുതലാണെങ്കില്‍ എൻഫോഴ്സ്‌മെന്റ് വിഭാഗത്തില്‍ നിന്ന് ഒരാളെ ക്രമീകരിച്ച്‌ ടെസ്റ്റുകളുടെ എണ്ണം കൂട്ടും. ഇരുചക്ര വാഹനങ്ങളില്‍ ഹാൻഡില്‍ ബാറിലെ ഗിയറിന് പകരം കാലില്‍ പ്രവർത്തിക്കാവുന്ന ഗിയർ വേണമെന്നത് മൂന്ന് മാസത്തിനുള്ളില്‍ നടപ്പാക്കും. ടെസ്റ്റിന് ഉപയോഗിക്കുന്ന വാഹനങ്ങളുടെ കാലപരിധി 15 എന്നത് 18 വർഷമാക്കി. ഇരട്ട നിയന്ത്രണമുള്ള വാഹനങ്ങള്‍ (രണ്ട് ക്ലച്ച്‌, രണ്ട് ബ്രേക്ക്) ടെസ്റ്റിന് ഉപയോഗിക്കാം. *സമയപരിധി നീട്ടി നല്‍കും* സമരത്തെത്തുടർന്ന് ടെസ്റ്റ് നടക്കാതെ ലേണേഴ്സ് കാലാവധി കഴിഞ്ഞവർക്ക് സമയപരിധി നീട്ടി നല്‍കും. ടെസ്റ്റ് നടത്തുന്ന വാഹനങ്ങളില്‍ ഡാഷ്‌ബോർഡ് ക്യാമറ മോട്ടോർ വാഹന *വകുപ്പുതന്നെ വാങ്ങി നല്‍കും* ഇൻസ്ട്രക്ടർമാർ തന്നെ പഠിതാക്കളെ ടെസ്റ്റ് ഗ്രൗണ്ടില്‍ എത്തിക്കണം. ഡ്രൈവിംഗ് പരിശീലനത്തിനുള്ള നിരക്ക് ഏകോപിപ്പിക്കും. 

ഇതിനായി കമ്മിഷനെ നിയോഗിക്കും. മൂന്ന് മാസത്തിനുള്ളില്‍ റിപ്പോർട്ട്. ടെസ്റ്റുകള്‍ ഘട്ടംഘട്ടമായി സർക്കാർ സ്ഥലത്തേക്ക് മാറ്റും ഭാവിയില്‍ ടെസ്റ്റ് വാഹനങ്ങളും മോട്ടോർ വാഹനവകുപ്പ് ഏർപ്പെടുത്തും. 

Drivingtest

Post a Comment

Previous Post Next Post