തളിപ്പറമ്പിൽ ഡ്രൈവിങ്‌ ടെസ്റ്റ് മുടങ്ങിയിട്ട് ഒരാഴ്ച

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട്ടെ ഗ്രൗണ്ടിൽ ഡ്രൈവിങ്‌ ടെസ്റ്റ് മുടങ്ങിയിട്ട് ഒരാഴ്ചയായി. ഡ്രൈവിങ്‌ സ്കൂൾ ഉടമകളുടെ പ്രതിഷേധങ്ങൾക്കിടയിൽ ടെസ്റ്റിന് ഹാജരാകേണ്ടവർ ഗ്രൗണ്ടിൽ എത്താത്തതാണ് കാരണം.

ആർ.ടി.ഒ ഉദ്യോഗസ്ഥർ എല്ലാ ദിവസവും ഗ്രൗണ്ടിലെത്തി മടങ്ങിപ്പോകാറാണ് പതിവ്. വെള്ളിയാഴ്ച 11 പേർ ടെസ്റ്റിന് ഹാജരാകേണ്ടത് ആയിരുന്നു. എന്നാൽ ആരും എത്തിയില്ലെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. നൂറിലേറെപ്പേരുടെ ഡ്രൈവിങ്‌ ടെസ്റ്റിനുള്ള അവസരമാണ് ഇതുവരെ നഷ്ടപ്പെട്ടത്.


Post a Comment

Previous Post Next Post