കണ്ണൂർ അയ്യൻകുന്നിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി

കണ്ണൂർ അയ്യൻകുന്നിൽ കാട്ടാനയെ ചെരിഞ്ഞ നിലയിൽ കണ്ടെത്തി. പഞ്ചായത്തിലെ കച്ചേരിക്കടവിലെ ജനവാസ മേഖലയിലാണ് കാട്ടാന ചെരിഞ്ഞ നിലയിൽ കണ്ടെത്തിയത്. വനപാലകർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു. മരണകാരണം വ്യക്തമല്ല. മുടിക്കയത്തിന് സമീപം ഒറ്റപ്ലാക്കൽ ബേബിയുടെ പറമ്പിൽ ആണ് ആനയെ കണ്ടത്. രാവിലെ കശുവണ്ടി ശേഖരിക്കാൻ പോയ തൊഴിലാളികളാണ് ആനയെ ചെരിഞ്ഞ നിലയിൽ കണ്ടത്. കർണാടക വനത്തിൽ നിന്ന് പതിവായി ആനകളിറങ്ങുന്ന സ്ഥലമാണിത്.

Post a Comment

Previous Post Next Post