ആലക്കോട്: മോഷണം പോയ ബൈക്ക് ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി. മാവുംചാല്‍ തേർമലയിലെ നിധിന്‍റെ ബൈക്കാണ് കഴിഞ്ഞദിവസം രാത്രി മോഷണം പോയിരുന്നത്.
വെള്ളാട് പള്ളിക്കവല പാലത്തിന് സമീപം നിർത്തിയിട്ടതായിരുന്നു. ആലക്കോട് പോലീസില്‍ പരാതി നല്‍കി അന്വേഷണം നടത്തിവരുന്നതിനിടെയാണ് കരുവഞ്ചാലിന് സമീപം വായാട്ടുപറമ്ബ് റോഡില്‍ ബൈക്ക് ഉപേക്ഷിച്ചനിലയില്‍ കണ്ടത്. ബൈക്ക് മോഷണ സംഘത്തെ കണ്ടെത്താൻ പോലീസ് അന്വേഷണം നടത്തിവരികയാണ്.
Post a Comment