ചക്കരക്കല്ല് ബോംബ് പൊട്ടിത്തെറിച്ചു; റോഡരികില്‍ ബോംബുകള്‍ പൊട്ടിയത് പൊലീസ് പട്രോളിംഗിനിടെ

കണ്ണൂര്‍: കണ്ണൂരില്‍ റോഡരികില്‍ ബോംബ് പൊട്ടിത്തെറിച്ചു. ചക്കരക്കല്ലിന് സമീപം ബാവോട് ഇന്ന് പുലര്‍ച്ചെ നാല് മണിയോടെയാണ് സ്ഫോടനം നടക്കുന്നത്.

ആകെ രണ്ട് ഐസ്ക്രീം ബോംബുകളാണ് പൊട്ടിയത്.

പൊലീസ് പെട്രോളിംഗ് നടത്തുന്നതിനിടെയാണ് ബോംബ് പൊട്ടിത്തെറിക്കുന്നത്. പ്രദേശത്ത് രണ്ട് രാഷ്‌ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ സംഘർഷം നിലനില്‍ക്കുകയായിരുന്നു. കഴിഞ്ഞ ദിവസവും ഇവിടെ കൊടിതോരണങ്ങള്‍ കെട്ടുന്നതുമായി ബന്ധപ്പെട്ടും ഇരു പാർട്ടികളും തമ്മില്‍ സംഘർഷം നടന്നു.

ഈ സാഹചര്യത്തിലാണ് പ്രദേശത്ത് പൊലീസ് പട്രോളിംഗ് ശക്തമാക്കാൻ തീരുമാനമെടുത്തത്. ഈ സാഹചര്യത്തിന്റെ ഇടയിലാണ് ഇപ്പോള്‍ ബോംബ് സ്ഫോടനം. സംഭവത്തില്‍ പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

അതേസമയം കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ സഹോദരിയുടെ മകൻ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്ബൂക്കല്‍ തങ്കച്ചൻ എന്ന ദേവസ്യ (76) ആണ് അനന്തരവന്റെ കൈകൊണ്ട് കൊല്ലപ്പെട്ടത്. കോടാലികൊണ്ട് വെട്ടിയശേഷം തലക്കടിച്ച്‌ കൊലപ്പെടുത്തിയത് സഹോദരി പുത്രൻ ആണ്.

രണ്ട് കാലുകള്‍ക്കും സ്വാധീനം ഇല്ലാത്ത ആളാണ് തങ്കച്ചൻ. കേസിലെ പ്രതി ഷൈൻമോനെ ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് കൊലപാതകം നടന്നത്.

Post a Comment

Previous Post Next Post