സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല

സംസ്ഥാനത്ത് ലോഡ് ഷെഡിങ് ഏർപ്പെടുത്തില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യത്തിൽ തീരുമാനമായത്. അതേസമയം, ചിലയിടങ്ങളിൽ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കത്തുന്ന വേനലില്‍ വൈദ്യുതി ഉപയോഗം കുത്തനെ കൂടി റെക്കോർഡിൽ എത്തിയിരുന്നു. 700ലധികം ട്രാൻസ്ഫോർമറുകൾ തകരാറിലാണെന്നും ലോഡ് ഷെഡിങ് വേണമെന്നും KSEB സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Post a Comment

Previous Post Next Post