വിദേശ വിദ്യാർഥികളുടെ പാർടൈം ജോലി വ്യവസ്ഥകളിൽ പ്രഖ്യാപിച്ച ഇളവ് പിൻവലിക്കുന്നതായി കാനഡ കുടിയേറ്റ, പൗരത്വ വകുപ്പ് മന്ത്രി മാർക്ക് മില്ലർ. വരുന്ന സപ്തംബർ മുതൽ ആഴ്ചയിൽ 24 മണിക്കൂർ എന്ന വ്യവസ്ഥ പുനർ നിശ്ചയിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് കാലത്ത് ഇരുപത് മണിക്കൂർ ആയിരുന്നു. ഇതാണിപ്പോൾ ഇരുപത്തിനാലായി വീണ്ടും പ്രാബല്യത്തിൽ വരുന്നത്. കൂടുതൽ സമയം ജോലി ചെയ്യുന്ന വിദ്യാർത്ഥികളുടെ പഠനനിലവാരം മോശമാകുന്നത് ഈയടുത്ത് നടത്തിയ പഠനത്തിൽ ചൂണ്ടികാണിക്കപ്പെട്ടിരുന്നു.
പ്രൈവറ്റ് സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ ഈ മാസം 15 മുതൽ അഡ്മിഷൻ എടുക്കുന്ന വിദേശ വിദ്യാർഥികൾക്ക് പഠനാനന്തര വർക്ക് പെർമിറ്റ് അനുവദിക്കില്ല. ഇതിനു മുൻപ് അഡ്മിഷനെടുത്തവർക്ക് വ്യവസ്ഥകൾ പാലിച്ച് മാത്രമാണ് നിലവിൽ പെർമിറ്റ് നൽകുന്നത്.
Post a Comment