മുബൈ: രാജ്യത്തെ പല പ്രമുഖ ബാങ്കുകളും ബുധനാഴ്ച (മേയ് 1) മുതല്‍ സേവിംഗ്സ് അക്കൗണ്ട് ചാർജുകളിലും ക്രെഡിറ്റ് കാർഡ് നിയമങ്ങളിലും മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരും.
മാറുന്ന നിയമങ്ങള്‍ അറിയാതെ പോയാല്‍ സാമ്ബത്തിക ആസൂത്രണം പാളിപ്പോകാൻ സാധ്യതയുണ്ട്.
ബുധനാഴ്ച മുതല്‍ ഐസിഐസിഐ ബാങ്ക് വിവിധ സേവിംഗ്‌സ് അക്കൗണ്ട് ഇടപാടുകള്‍ക്കായി പുതുക്കിയ സേവന നിരക്കുകള്‍ നടപ്പിലാക്കും. ഈ മാറ്റങ്ങള്‍ ചെക്ക് ബുക്ക് ഇഷ്യു, ക്ലിയറിങ് സേവനങ്ങള്‍, ഡെബിറ്റ് റിട്ടേണുകള്‍ തുടങ്ങിയവയെ ബാധിക്കും. ഇനി ഡെബിറ്റ് കാർഡ് വാർഷിക ഫീസ് എന്നിവയ്ക്ക് പ്രതിവർഷം 200 രൂപയായിരിക്കും. ഗ്രാമീണ മേഖലയില്‍ ഇത് പ്രതിവർഷം 99 രൂപയാണ്.
വർഷം തോറും ആദ്യത്തെ 25 ചെക്ക് ലീഫുകള്‍ സൗജന്യമാണ്. അതിനുശേഷം ഓരോന്നിനും 4 രൂപ വീതം ഈടാക്കും. IMPS നിരക്കുകളിലും മാറ്റം വരും. 1,000 രൂപ വരെ ഓരോ ഇടപാടിനും 2.50 രൂപ ആയിരിക്കും.1,000 മുതല്‍ 25,000 രൂപ വരെ ഓരോ ഇടപാടിനും 5 രൂപ വെച്ച് ഈടാക്കും. 25,000 മുതല്‍ 5 ലക്ഷം രൂപ വരെ ഓരോ ഇടപാടിനും 15 രൂപയായിരിക്കും. അക്കൗണ്ട് ക്ലോഷർ ചാർജ് ഈടാക്കുന്നതായിരിക്കില്ല.
ഗ്യാസ്, വൈദ്യുതി, മറ്റ് യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവ അടയ്ക്കുന്നതിന് മേയ് 1 മുതല്‍ യെസ് ബാങ്കിന്റെ ക്രെഡിറ്റ് കാർഡ് ഉപയോഗിക്കുന്നത് ചെലവ് വർധിപ്പിക്കും. ഒരു സ്റ്റേറ്റ്‌മെന്റ് സൈക്കിളിനുള്ളിലെ എല്ലാ യൂട്ടിലിറ്റി ഇടപാടുകള്‍ക്കും ഒരു ശതമാനം നിരക്ക് ബാധകമാകും.
Post a Comment