കേരളത്തിലേക്കുള്ള വിവിധ വിമാനങ്ങള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ്

മസ്‌കറ്റ്: ഒമാനില്‍ നിന്ന് കേരളത്തിലേക്കുള്ള കൂടുതല്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ റദ്ദാക്കി. എയര്‍ഇന്ത്യയുടെ തീരുമാനം ആയിരക്കണക്കിന് പ്രവാസികളെ പ്രതിസന്ധിയിലാക്കും.

ജൂണ്‍ രണ്ട്, നാല്, ആറ് ദിവസങ്ങളിലെ കോഴിക്കോട് -മസ്‌ക്റ്റ് വിമാനവും ജൂണ്‍ മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ മസ്‌കറ്റ് – കോഴിക്കോട് സര്‍വീസുകളും റദ്ദാക്കി.

ജൂണ്‍ ഒന്ന്, മൂന്ന്, അഞ്ച്, ഏഴ് ദിവസങ്ങളിലെ കണ്ണൂര്‍ മസ്‌കറ്റ്, മസ്‌കറ്റ് – കണ്ണൂര്‍ സര്‍വീസുകളും ഉണ്ടാകില്ല. ഇതേദിവസങ്ങളില്‍ തിരുവനന്തപുരം – മസ്‌കറ്റ് സര്‍വീസുകളും എയര്‍ ഇന്ത്യ എക്‌സ്പ്രസ് റദ്ദാക്കി.

ഈ മാസം 29 മുതല്‍ ജൂണ്‍ ഒന്നുവരെയുള്ള വിവിധ സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് നേരത്തെ റദ്ദാക്കിയിരുന്നു. ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റില്‍ നിന്നുളള സര്‍വീസുകളാണ് ഓപ്പറേഷണല്‍ കാരണങ്ങള്‍ക്കൊണ്ട് വിമാനക്കമ്ബനി റദ്ദാക്കിയത്.

ജൂണ്‍ മാസത്തില്‍ നിരവധി വിമാനങ്ങള്‍ മെർജ് ചെയ്‌തതായും എയർ ഇന്ത്യ എക്‌സ്‌പ്രസ് അറിയിച്ചിട്ടുണ്ട്. ജൂണ്‍ എട്ട്, ഒമ്ബത് തീയതികളിലുള്ള മസ്‌കറ്റ് – കോഴിക്കോട്, മസ്‌കറ്റ് – തിരുവനന്തപുരം സർവീസുകള്‍ ലയിപ്പിച്ച്‌ ഒറ്റ സർവീസുകളായിരിക്കും നടത്തുക.

കഴിഞ്ഞ ആഴ്‌ചയും എയർ ഇന്ത്യ എക്‌സ്‌പ്രസിന്റെ കണ്ണൂരില്‍ നിന്നുള്ള അഞ്ച് സർവീസുകള്‍ റദ്ദാക്കിയിരുന്നു. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. ഇതുകൂടാതെ നെടുമ്ബാശേരിയിലെ രണ്ട് വിമാന സർവീസുകളും മുടങ്ങിയിരുന്നു.

Post a Comment

Previous Post Next Post