കൊച്ചിയില്‍ നവജാത ശിശുവിൻറെ മൃതദേഹം നടുറോഡില്‍; ഫ്ലാറ്റില്‍നിന്ന് എറിഞ്ഞുകൊന്നതെന്ന് സംശയം


എറണാകുളം: കൊച്ചിയില്‍ നവജാതശിശുവിനെ എറിഞ്ഞുകൊന്നു. കൊച്ചി വിദ്യാനഗറിലെ ഒരു അപ്പാർട്മെന്റില്‍ നിന്നാണ് കുട്ടിയെ താഴേക്ക് എറിഞ്ഞത്.

വെള്ളിയാഴ്ച രാവിലെ എട്ട് മണിയോടെയാണ് സംഭവം. 

രാവിലെ ജോലിക്കെത്തിയ ശുചീകരണ തൊഴിലാളികളാണ് ഒരു കെട്ട് കിടക്കുന്നത് കണ്ടത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് നവജാതശിശുവിന്റെ മൃതദേഹമാണെന്ന് തിരിച്ചറിഞ്ഞത്. പോലീസ് സംഭവസ്ഥലത്ത് പരിശോധന നടത്തുകയാണ്. സി.സി.ടി.വിയില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.

പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കുഞ്ഞിനെ ജീവനോടെയാണോ താഴേക്ക് എറിഞ്ഞത് അതോ കൊലപ്പെടുത്തിയതിന് ശേഷമാണോ എറിഞ്ഞത് എന്നത് സംബന്ധിച്ച്‌ വ്യക്തത വന്നിട്ടില്ല. ഫ്ളാറ്റില്‍ ഗർഭിണികള്‍ ഉണ്ടായിരുന്നില്ലെന്നാണ് പറയുന്നത്. ജോലിചെയ്യുന്ന സ്ത്രീകളിലും ഗർഭിണികള്‍ ഇല്ലെന്നാണ് ലഭിക്കുന്ന വിവരം.

Post a Comment

Previous Post Next Post