കാസർഗോഡ് കാറും ആംബുലൻസും കൂട്ടിയിടിച്ചു: മൂന്ന് മരണം

കാസർഗോഡ് മഞ്ചേശ്വരത്ത് കാറും ആംബുലൻസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് മരണം. കാസർഗോഡ് നിന്നും മംഗളൂരുവിലേക്ക് രോഗിയുമായി പോവുകയായിരുന്ന ആംബുലൻസും മംഗലാപുരം ഭാഗത്ത് നിന്ന് വരികയായിരുന്ന കാറുമാണ് അപകടത്തിൽപ്പെട്ടത്. കാറിലെ യാത്രക്കാരാണ് മരിച്ചത്. മൂകാംബികയിൽ പോയി മടങ്ങുകയായിരുന്ന കാര് യാത്രക്കാരാണ് മരിച്ചത്. ഗുരുവായൂർ സ്വദേശി ശ്രീനാഥ്, ഒപ്പമുണ്ടായിരുന്ന ശരത് എന്നിവരാണ് മരിച്ച രണ്ട് പേർ. മൂന്നാമത്തെയാളെ വ്യക്തമായിട്ടില്ല.

Post a Comment

Previous Post Next Post