ഐ.സി.എം.ആർ. ഭക്ഷണരീതിയിലും ജീവിതശൈലിയിലും സാംക്രമികേതര രോഗങ്ങളേയും ജീവിതശൈലീ രോഗങ്ങളേയുമൊക്കെ പ്രതിരോധിക്കാനായി വരുത്തേണ്ട മാറ്റങ്ങളിലേക്കുറിച്ച് മാർഗ്ഗനിർദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ടായിരുന്നു.
ഐ.സി.എം.ആർ പുറത്തിറക്കിയിട്ടുള്ളത് പതിനേഴോളം മാർഗനിർദേശങ്ങളാണ്. ഉപ്പും മധുരവും കൊഴുപ്പും കുറയ്ക്കുക, പോഷകസമ്ബന്നമായ ഭക്ഷണങ്ങള്‍ കഴിക്കുക, പ്രോട്ടീൻ പൗഡർ ഉപയോഗം ഒഴിവാക്കുക എന്നിവ അതില്‍ ഉള്‍പ്പെടുന്നു. ഇതോടൊപ്പം ചായയുടേയും കാപ്പിയുടേയും ഉപഭോഗത്തേക്കുറിച്ചും പരാമർശിക്കുന്നുണ്ട്. മിതമായ രീതിയിലാകണം ഇവയുടെ ഉപയോഗമെന്ന് ഐ.സി.എം.ആർ.
നിർദേശിക്കുന്നു. ചായയും കാപ്പിയും ഇന്ത്യക്കാരെ സംബന്ധിച്ച് ജീവിതത്തിലെ ഒരു അവിഭാജ്യ ഘടകം തന്നെയാണ്. എന്നാല്‍, ലഭിച്ചിരിക്കുന്ന നിർദേശം ഭക്ഷണത്തിന് തൊട്ടു മുൻപോ ശേഷമോ ചായയും കാപ്പിയും കുടിക്കുന്ന ശീലമുണ്ടെങ്കില്‍ അത് ഒഴിവാക്കണമെന്നാണ്.
Post a Comment