ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറുവരെ അവധി

കണ്ണൂർ : ജില്ലയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ആറുവരെ അവധി ചൂട് വർധിച്ച്‌ ഉഷ്ണ തരംഗ സമാനമായ സാഹചര്യം നിലവിലുള്ളതിനാല്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും മെയ് ആറുവരെ അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ അറിയിച്ചു.

സമ്മർ ക്ലാസ്സ്, സ്വകാര്യ ട്യൂഷൻ സെൻററുകള്‍, സ്കൂളിലെ അഡീഷണല്‍ ക്ലാസുകള്‍ എന്നിവക്കും അവധി ബാധകമാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈൻ വഴി ക്ലാസുകള്‍ നടത്താം.

കായിക മത്സരങ്ങള്‍, കായികപരിശീലന പരിപാടികള്‍, പരേഡുകള്‍, എൻസിസി, എൻഎസ്‌എസ് സ്കൗട്ട് & ഗൈഡ്സ് തുടങ്ങിയവയുടെ അസംബ്ലികളും ഒഴിവാക്കേണ്ടതാണെന്ന് കലക്ടർ അറിയിച്ചു. മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകള്‍ക്കും, സർവകലാശാല പരീക്ഷകള്‍ക്കും അവധി ബാധകമല്ല.

Kannur

Post a Comment

Previous Post Next Post