ഇടയ്ക്കിടെ വരുന്ന തലവേദന മാറ്റാൻ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം..

തലവേദന നേരിടാൻ ചില ലളിത മാര്‍ഗങ്ങള്‍
ഓഫീസില്‍, വീട്ടില്‍, യാത്രയ്ക്കിടയില്‍, പാർട്ടിയില്‍ എന്നു വേണ്ട എവിടെയും കടന്നു വന്ന് ശല്യപ്പെടുത്തുന്ന ഒന്നാണ് തലവേദന.
പലതരം ലേപനങ്ങള്‍ നെറ്റിയില്‍ വാരിപ്പൂശിയും തല അമർത്തിപ്പിടിച്ചും മരുന്നു കഴിച്ചുമൊക്കെ തലവേദനയോട് യുദ്ധം ചെയ്യുന്നവരുമുണ്ട്. പിരിമുറുക്കം, വിശ്രമമില്ലാതെ ജോലിചെയ്യല്‍, സൈനസ് പ്രശ്നങ്ങള്‍, മൈഗ്രേൻ, ഉറക്കക്കുറവ്, ശരീരത്തിലെ ജലാംശം കുറയുക തുടങ്ങിയവയാണ് തലവേദനയ്ക്കു പിന്നിലെ സാധാരണ കാരണങ്ങള്‍. ഒരുപാട് ജോലി എടുത്തു തളർന്ന തലച്ചോർ ''എനിക്ക് വിശ്രമം വേണേ...'' എന്നു നിലവിളിക്കുന്നതാണ് മിക്കപ്പോഴും തലവേദനയായി അനുഭവപ്പെടുന്നത്. മനസ്സിനും ശരീരത്തിനും ആവശ്യത്തിനു വിശ്രമം കൊടുത്താല്‍ ഇത്തരം തലവേദന മാറിക്കിട്ടും. ജോലിഭാരവും തിരക്കും ടെൻഷനുമൊക്കെ തലവേദനയുടെ സ്ഥിരം കാരണങ്ങളാണ്. അത്തരത്തില്‍ തലവേദന വരുമ്ബോള്‍ നേരിടാൻ ചില ലളിത മാർഗങ്ങളിതാ.

• 
ഓഫീസിലിരുന്ന് ജോലി ചെയ്ത് മുഷിഞ്ഞ് തലവേദന വരുമ്ബോള്‍ ഒന്ന് കെട്ടിടത്തിനു പുറത്തിറങ്ങി കാറ്റുകൊണ്ട് ശുദ്ധവായു ശ്വസിക്കൂ. ആശ്വാസം ലഭിക്കും. സ്ഥിരമായി വ്യായാമം ചെയ്യുന്നതും തലവേദനയെ അകറ്റി നിർത്താൻ സഹായിക്കും.

• 
വെളിച്ചം കുറഞ്ഞ മുറിയില്‍ സുഖമായി ഒന്ന് മയങ്ങുന്നതും ഉറങ്ങുന്നതുമൊക്കെ തലവേദനയ്ക്കുളള ഏറ്റവും നല്ല മരുന്നായി മാറാറുണ്ട്. ഒന്നുറങ്ങിയെഴുന്നേല്‍ക്കുമ്ബോളേക്കും തലവേദന മാറും.
• 
ഡീഹൈഡ്രേഷൻ അഥവാ ശരീരത്തിലെ ജലാംശം കുറഞ്ഞുപോകുന്ന അവസ്ഥ തലവേദയ്ക്ക് കാരണമാകും. ആവശ്യത്തിന് വെളളം കുടിച്ച്‌ ശരീരത്തിലെ ജലാംശത്തിന്റെ അളവ് കൂട്ടുക. എന്നതാണ് ഇതിന്റെ പ്രതിവിധി. ഇലക്‌ട്രോലൈറ്റുകള്‍ അടങ്ങിയ കരിക്കിൻ വെളളം പോലുളള പാനീയങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.
• 
തലവേദനയുളളപ്പോള്‍ മദ്യം കഴിക്കാതിരിക്കുക. ശരീരത്തിലെ ഉളള ജലാംശം കൂടി ഇല്ലാതാക്കി കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കാനേ ഇതുകൊണ്ടു കഴിയൂ.
• 
ഐസ് നിറച്ച പ്ലാസ്റ്റിക് പായ്ക്ക് നെറ്റിയില്‍ വയ്ക്കുന്നതാണ് തലവേദനയ്ക്ക് മറ്റൊരു പരിഹാരമാർഗം.

• 
ഒരു പെൻസില്‍ പല്ലുകള്‍ക്കിടയില്‍ വച്ച്‌ അധികം അമർത്താതെ കടിച്ചു പിടിച്ച്‌ അല്പനേരം നില്‍ക്കൂ. ടെൻഷനും അതുവഴിയുണ്ടാകുന്ന തലവേദനയും മാറ്റാൻ സഹായിക്കു.
• 
ചൂടുവെളളത്തില്‍ മൂന്ന് നാല് ടേബിള്‍ സ്പൂണ്‍ ആപ്പിള്‍ സിഡർ വിനഗർ ചേർക്കുക. എന്നിട്ട് ആവി പിടിക്കുക. തലവേദനയ്ക്ക് ശമനം ഉണ്ടാകും.
• 
യൂക്കാലിപ്റ്റസ് ഓയില്‍ വേദന മാറ്റാൻ ഏറെ സഹായകരമാണ്. പേശികള്‍ക്ക് വേണ്ടത്ര റിലാക്സേഷനിലൂടെയാണ് ഇതു വേദന കുറയ്ക്കുന്നത്. ഈ രൂക്ഷഗന്ധമുളള എണ്ണ നെറ്റിയില്‍ സാവധാനം തടവിയാല്‍ മതി. യൂക്കാലിപ്റ്റസ് ഓയില്‍ പുരട്ടി ശക്തമായി തിരുമ്മരുത്. അത് ചർമത്തില്‍ തകരാറുണ്ടാക്കും.
• 
ഇഞ്ചി ചേർത്ത ചായ ഒരു ദിവസം മൂന്നു തവണ കഴിക്കുന്നത് നല്ലതാണ്. തലവേദന തുടങ്ങുമ്ബോള്‍ തന്നെ ഈ പ്രതിവിധി സ്വീകരിച്ചാല്‍ ഫലവും പെട്ടെന്ന് ലഭിക്കും. പാല്‍ ചേർക്കാതെ ഉപയോഗിക്കുന്നതാണ് കൂടുതല്‍ നന്ന്.

• 
ചിലർക്ക് ചില പ്രത്യേക ഭക്ഷണം തലവേദനയുണ്ടാക്കും. ഏത് ഭക്ഷണമാണെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ കാര്യം എളുപ്പമാണ്. അതങ്ങ് ഒഴിവാക്കിയാല്‍ മാത്രം മതി.

Post a Comment

Previous Post Next Post