Ticker

6/recent/ticker-posts

ALAKODE NEWS

ALAKODE NEWS

കുടിയാന്മലയില്‍ വീടിന് തീപിടിച്ചു


ശ്രീകണ്ഠപുരം: ഉണക്കാനിട്ട റബർ ഷീറ്റിന് തീപിടിച്ച്‌ വീടിന്റെ മുറികള്‍ കത്തിനശിച്ചു. വൻ ദുരന്തം ഒഴിവായി. കുടിയാന്മല കവരപ്ലാവിലെ മൂത്തേടത്ത് ചാണ്ടിയുടെ വീടിനാണ് വെള്ളിയാഴ്ച വൈകീട്ടോടെ തീപിടിച്ചത്.

വീടിന്റെ അടുക്കളയിലെ വിറകടുപ്പില്‍ നിന്നുയർന്ന തീ ചിമ്മിണിയില്‍ ഉണക്കാനിട്ടിരുന്ന റബർ ഷീറ്റുകളില്‍ പടർന്ന് മുകള്‍നിലയിലെ രണ്ട് മുറികള്‍ പൂർണമായി കത്തി നശിക്കുകയായിരുന്നു. വീട്ടുകാർ പുറത്തേക്കോടിയതിനാലാണ് വൻ ദുരന്തം വഴി മാറിയത്.

തീ കത്തുന്നതുകണ്ട് ഓടിയെത്തിയ സമീപവാസികള്‍ ഏറെ സമയം പരിശ്രമിച്ചാണ് തീയണച്ചത്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുടിയാന്മല പൊലീസും തീയണക്കാൻ നേതൃത്വം നല്‍കി. അഞ്ച് ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വീട്ടുടമ പറഞ്ഞു.

Post a Comment

0 Comments