ഡല്‍ഹി: ഇന്ത്യയില്‍ പുക വലിക്കുന്ന സ്ത്രീകളുടെ എണ്ണത്തില്‍ വൻ വർധനവെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോർട്ട്.രാജ്യത്തെ യുവതികളിലെ പുകവലിയില്‍ രണ്ടിരട്ടി വർധനവുണ്ടായെന്നാണ് ഇന്ത്യ ടുബാക്കോ കണ്‍ട്രോള്‍ റിപ്പോർട്ട് വ്യക്തമാക്കുന്നത്.
കൗമാരക്കാരായ പെണ്‍കുട്ടികളില്‍ പുകവലിക്കുന്ന ശീലം കുത്തനെ കൂടിയതായി റിപ്പോർട്ടില്‍ ചൂണ്ടിക്കാട്ടുന്നു.
.
2009 മുതല്‍ 2019 വരെയുള്ള കാലയളവില്‍ മാത്രം 3.8 ശതമാനം വര്‍ദ്ധനവാണ് പുകവലിക്കുന്ന യുവതികളുടെ കണക്കില്‍ രേഖപ്പെടുത്തുന്നത്. ഇത് ഇപ്പോള്‍ 6.2 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ഈ കാലയളവില്‍ രാജ്യത്തെ ആണ്‍കുട്ടികളിലെ പുകവലി ശീലത്തില്‍ രേഖപ്പെടുത്തിയ വര്‍ദ്ധനവ് 2.3 ശതമാനം മാത്രമാണ്. രാജ്യത്തെ മൊത്തം പുകവലിക്കാരുടെ എണ്ണം കുറയുമ്ബോഴാണ് യുവതികള്‍ക്കിടയില്‍ ഈ ശീലം വര്‍ദ്ധിക്കുന്നത്.
പുരുഷന്‍മാരില്‍ പുകവലി ഉപേക്ഷിച്ചത് 2.2 ശതമാനവും സ്ത്രീകളില്‍ 0.4 ശതമാനവുമാണ്. 2017ല്‍ രാജ്യത്തെ പുകവലിക്കുന്ന സ്ത്രീകളുടെ കണക്ക് 1.5 ശതമാനമായിരുന്നത് രണ്ട് വര്‍ഷം കഴിഞ്ഞപ്പോള്‍ 6.2 ശതമാനമായി ഉയര്‍ന്നു. യുവതലമുറയിലെ പെണ്‍കുട്ടികളിലും യുവതികളിലും പുകവലി ശീലം വര്‍ദ്ധിക്കുന്നതിന്റെ തെളിവാണിത്.
Post a Comment