ഇന്നത്തെ കാലത്ത്, ഫ്രിഡ്ജ് എല്ലാ വീട്ടിലും ഒരു അടിസ്ഥാന ആവശ്യമായി മാറിയിരിക്കുന്നു, കാരണം അത് നിങ്ങളുടെ പഴങ്ങളും പച്ചക്കറികളും കേടാകാതെ സംരക്ഷിക്കുന്നു. സീസണ്‍ എന്തുതന്നെയായാലും, റഫ്രിജറേറ്റര്‍ ഭക്ഷണം സുരക്ഷിതവും ദീര്‍ഘനാളത്തേക്ക് പുതുമയോടെ സൂക്ഷിക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍, ചില പഴങ്ങള്‍ ഒരിക്കലും ഫ്രിഡ്ജില്‍ സൂക്ഷിക്കരുതെന്ന് നിങ്ങള്‍ക്കറിയാമോ? അവ ഏതൊക്കെയാണെന്ന് നോക്കാം
വാഴപ്പഴം: ഫ്രിഡ്ജില്‍ സൂക്ഷിച്ചാല്‍ ഇവ കറുത്ത നിറമാകുന്നത് നിങ്ങളുടെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടോ.. ഇതുമാത്രമല്ല, അധികം പഴുക്കാത്ത പഴമാണെങ്കില്‍ ഫ്രിഡ്ജില്‍ വെച്ചാല്‍ ഇവ പഴുക്കാതെ ആവുന്നു.
മാമ്പഴം: മാമ്പഴം ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകളുടെ അളവ് കുറയാൻ തുടങ്ങും. ഇതുമൂലം മാങ്ങയുടെ പോഷകങ്ങളും നശിക്കുന്നു. മാത്രമല്ല അവയുടെ രുചിയിലും ഘടനയിലും മാറ്റം വരുത്താം.
ഓറഞ്ച്: സിട്രസ് ഫലങ്ങള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് അവയുടെ രുചിയെ ബാധിക്കാം. മാത്രമല്ല അത് പെട്ടന്ന് ഉണങ്ങുകയും ചെയ്യും.
പൈനാപ്പിള്‍: പൈനാപ്പിള്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നത് ഫ്രിഡ്ജിലുള്ള മറ്റ് ഭക്ഷ്യ വസ്തുക്കളില്‍ രുചിമാറ്റമുണ്ടാക്കുന്നു. മാത്രമല്ല ഇവ പെട്ടന്ന് പഴുക്കാന്‍ ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
ആപ്പിള്‍: ആപ്പിളില്‍ സജീവമായ എന്‍സൈമുകളുടെ അളവ് കൂടുതലാണ് . അതിനാല്‍ ഇവ ഫ്രിഡ്ജില്‍ സൂക്ഷിക്കാതിരിക്കുന്നതാണ് നല്ലത്.
Post a Comment