ഉണ്ണി മുകുന്ദന്‍റെ 'ജയ് ഗണേഷ്' ഇന്ന് മുതല്‍ ഒടിടിയില്‍; 3 പ്ലാറ്റ്‍ഫോമുകളില്‍ കാണാം


ഉണ്ണി മുകുന്ദനെ നായകനാക്കി രഞ്ജിത്ത് ശങ്കര്‍ സംവിധാനം ചെയ്ത ജയ് ഗണേഷ് എന്ന ചിത്രം ഒടിടിയില്‍ പ്രദര്‍ശനം ആരംഭിച്ചു.
വിഷു റിലീസ് ആയി ഏപ്രില്‍ 11 ന് തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ഇത്. മൂന്ന് പ്ലാറ്റ്ഫോമുകളിലായാണ് ചിത്രം ഇപ്പോള്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. ആമസോണ്‍ പ്രൈം വീഡിയോ, മനോരമ മാക്സ് എന്നിവയ്ക്കൊപ്പം സിംപ്ലി സൌത്തിലും ചിത്രം ഉണ്ട്. വിദേശ രാജ്യങ്ങളിലുള്ള പ്രേക്ഷകര്‍ക്കാണ് സിംപ്ലി സൌത്തിലൂടെ ചിത്രം കാണാനാവുക.

മഹിമ നമ്ബ്യാരാണ് ചിത്രത്തിലെ നായിക. ഒരിടവേളയ്ക്ക് ശേഷം ജോമോളും ചിത്രത്തില്‍ ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഹരീഷ് പേരടി, അശോകൻ, രവീന്ദ്ര വിജയ്, നന്ദു തുടങ്ങിയവരാണ് മറ്റ് പ്രമുഖ താരങ്ങള്‍. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്, ഉണ്ണിമുകുന്ദൻ ഫിലിംസ് എന്നീ ബാനറുകളില്‍ രഞ്ജിത്ത് ശങ്കർ, ഉണ്ണിമുകുന്ദൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്രു ശെല്‍വരാജ് നിർവ്വഹിക്കുന്നു. 

എഡിറ്റിംഗ് ഹരീഷ് പ്രതാപ്, സംഗീതം ശങ്കർ ശർമ്മ, സൗണ്ട് ഡിസൈൻ തപസ് നായ്ക്, പ്രൊഡക്ഷൻ കണ്‍ട്രോളർ സജീവ് ചന്തിരൂർ, പ്രൊഡക്ഷൻ ഡിസൈനർ സൂരജ് കുറവിലങ്ങാട്, മേക്കപ്പ് റോണക്സ് സേവ്യർ, കോസ്റ്റ്യൂംസ് വിപിൻ ദാസ്, സ്റ്റില്‍സ് നവീൻ മുരളി, ഡിസൈൻസ് ആന്റണി സ്റ്റീഫൻ, അസോസിയേറ്റ് ഡയറക്ടർ അനൂപ് മോഹൻ എസ്, ഡിഐ ലിജു പ്രഭാകർ, വിഎഫ്‌എക്സ് ഡിടിഎം, പ്രൊമോഷൻ കണ്‍സല്‍ട്ടന്റ് വിപിൻ കുമാർ, ടെൻ ജി മീഡിയ, പി ആർ ഒ- എ എസ് ദിനേശ്.

: അപ്പാനി ശരത്, ശ്വേത മേനോൻ, ശബരീഷ് വർമ്മ; 'ജങ്കാർ' ഫസ്റ്റ് ലുക്ക്‌ എത്തി

Post a Comment

Previous Post Next Post