സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ വർധന. വെള്ളിയാഴ്ച സ്വർണവിലയില്‍ കുറവ് രേഖപ്പെടുത്തിയ ശേഷം കഴിഞ്ഞ മൂന്ന് ദിവസവും വിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
200 രൂപയുടെ വർധനവാണ് പവന് ഇന്നുണ്ടായത്.
ഇതോടെ സംസ്ഥാനത്ത് ഒരു പവൻ സ്വർണത്തിന് 53,320 രൂപയായി. ഒരു ഗ്രാം സ്വർണത്തിന് ഇന്ന് 25 രൂപ വർധിച്ച് 6665 രൂപയിലേക്കെത്തി. സ്വർണവിലയിലുണ്ടായത് ഇന്ന് വർധനവാണെങ്കിലും 55000 തൊട്ട നിരക്കില്‍ നിന്ന് 53000ത്തിലേക്കെത്തിയത് ഉപഭോക്താക്കള്‍ക്ക് ആശ്വാസമാണ്.
അതേസമയം സ്വർണം വില്‍ക്കാൻ ഉദ്ദേശിക്കുന്നവർ അല്‍പ്പം കൂടി കാത്തിരിക്കുന്നതാകും ഉചിതം. വെള്ളിവില ഗ്രാമിന് കേരളത്തില്‍ 97 രൂപയാണ്.
Post a Comment