ചെറുപുഴ: കോലുവള്ളി ചെകിടനാർ കോട്ടയില്‍ പുകപ്പുരയ്ക്ക് തീപിടിച്ച് 15 ക്വിന്‍റല്‍ റബർ ഷീറ്റുകള്‍ കത്തിനശിച്ചു.പയ്യന്നൂരിലെ ഗിരീഷ് തിരുമുന്പിന്‍റെ പുകപ്പുരയ്ക്കാണ് ഇന്നലെ വൈകുന്നേരം തീപിടിച്ചത്. നാലു ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.
പുകപ്പുരയില്‍ നിന്ന് തീ സമീപത്തെ കൃഷിയിടത്തേക്കും പടർന്നു. പെരിങ്ങോത്ത് നിന്നെത്തിയ അഗ്നിശമനസേനയാണ് തീയണച്ചത്. പുകപ്പുരയുടെ സമീപത്ത് ഷീറ്റ് അടിക്കുകയായിരുന്ന തോട്ടപ്പളളി പാപ്പച്ചനാണ് തീ പടരുന്നത് കണ്ടത്. ഉടൻ അഗ്നിശമന സേനെയ അറിയിക്കുകയായിരുന്നു. സ്റ്റേഷൻ ഓഫീസർ പി.വി. അശോകൻ, ഉദ്യോഗസ്ഥരായ പി. രാകേഷ്, കെ.എം. രാജേഷ്, പി.പി. ലിജു, കെ. വിനീഷ്, പി.വി. ദിനേശൻ, കെ.എം. ഗോവിന്ദൻ, കെ.എം. അനുരാഗ് എന്നിവരടങ്ങിയ സംഘം ഏറെ നേരെ പരിശ്രമിച്ചാണ് തീയണച്ചത്.
Post a Comment