ഒരു എല്‍ഇഡി വിളക്ക്‌ അണച്ചാല്‍ ലഭിക്കാവുന്നത് 125 മെഗാവാട്ട് വൈദ്യുതി.!

കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കുന്നതിന് ഏറ്റവും അത്യാവശ്യം വൈകിട്ട് 6 നും രാത്രി 12 നും ഇടയിലുള്ള സമയത്ത് ആവശ്യകതയില്‍ പരമാവധി കുറവ് വരുത്തുക എന്നതാണ്.
കുറവ് വരുത്തുക എന്നതുകൊണ്ടുദ്ദേശിക്കുന്നത് വൈദ്യുതി ആവശ്യങ്ങള്‍ വേണ്ടെന്നുവയ്ക്കണം എന്നല്ല, അത്യാവശ്യമല്ലാത്ത ഉപകരണങ്ങള്‍ ഓഫ് ചെയ്യുക എന്നതാണ്.
നമ്മുടെ ഉപയോഗം ചെറിയ തോതില്‍ കുറച്ചാല്‍ പോലും വൈദ്യുത സംവിധാനത്തിന് അത് വലിയ ഗുണം ചെയ്യും. ഉദാഹരണത്തിന്, കേരളത്തില്‍ കെ.എസ്.ഇ.ബി.യ്ക്ക് ഒന്നേകാല്‍ കോടി ഉപഭോക്താക്കളാണുള്ളത്. അതില്‍ ഓരോ ഉപഭോക്താവും 10 വാട്ട്‌സിന്റെ ഒരു എല്‍ ഇ ഡി ബള്‍ബ് ഓഫ് ചെയ്താല്‍ത്തന്നെ സംസ്ഥാനത്ത് 125 മെഗാവാട്ട് വൈദ്യുതി ലാഭിക്കാന്‍ സാധിക്കും.

Post a Comment

Previous Post Next Post