വൈദ്യുതി ഉപയോഗത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്; ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതി

സംസ്ഥാനത്ത് പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും വൈദ്യുതി ഉപയോഗത്തില്‍ സര്‍വ്വകാല റെക്കോര്‍ഡ്. 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഇന്നലെ ഉപയോഗിച്ചത്. ഇതോടെ പ്രാദേശിക നിയന്ത്രണങ്ങള്‍ ശക്തമാക്കാന്‍ കെഎസ്ഇബി തീരുമാനിച്ചു. പ്രതിസന്ധി 10 ദിവസത്തിനകം പരിഹരിക്കപ്പെടുമെന്നാണ് കെഎസ്ഇബിയുടെ വിലയിരുത്തല്‍.

ഇന്നലെ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് സംസ്ഥാനത്ത് ലോഡ് ഷെഡിങ് വേണ്ടെന്നും ബദല്‍ നിയന്ത്രണങ്ങള്‍ മതിയെന്നുമുള്ള തീരുമാനമെടുത്തത്. പിന്നാലെ വൈദ്യുതി ഉപഭോഗത്തില്‍ സംസ്ഥാനത്ത് സര്‍വ്വകാല റെക്കോഡ് ഉണ്ടായി. ഇന്നലെ ഉപയോഗിച്ചത് 114.18 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ്. പുറത്തു നിന്നും എത്തിച്ച വൈദ്യുതിയിലും റെക്കോഡാണ്. 92.10 ദശലക്ഷം യൂണിറ്റാണ് പുറത്തു നിന്നും എത്തിച്ചത്. പീക്ക് സമയ ആവശ്യകത 5797 മെഗാവാട്ട് എത്തി റെക്കോര്‍ഡിട്ടു. പ്രാദേശിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിട്ടും ഉപയോഗം കുറയാത്തത് ബോര്‍ഡിനെ ആശങ്കപ്പെടുത്തുന്നു. ഇന്നലെ സംസ്ഥാനത്തെ പലയിടത്തും പ്രാദേശിക നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.

Post a Comment

Previous Post Next Post