ആലക്കോട്: രാജസ്ഥാനിൽ ഹൃദയാഘാതം മൂലം മരണപ്പെട്ട കൊട്ടയാട് കവല ജോസ് നഗറിലുള്ള കുന്നേൽ ബേബി ലിസി ദമ്പതികളുടെ മകൻ ബിബിൻ കെ ഡേവിഡിന്റെ സംസ്കാരം നാളെ (വ്യാഴാഴ്ച)9:30ന് ആലക്കോട് സെന്റ് മേരീസ് ഫൊറോന ചർച്ച് സെമിത്തേരിയിൽ. മൃതദേഹം രാത്രി 8 മണിയോടെ എത്തുന്നത്. അപ്പോൾ മുതൽ വീട്ടിൽ പൊതുദർശനത്തിന് വെക്കുന്നതായിരിക്കും.
കഴിഞ്ഞ ദിവസമാണ് രാജസ്ഥാനിൽ വെച്ച് ഹൃദയാഘാതം മൂലം മരണപ്പെട്ടത്. രാജസ്ഥാനിൽ ചുരു എന്ന സ്ഥലത്ത് ലിറ്റിൽ ഫ്ലവർ സ്കൂളിൽ അധ്യാപകനായി ജോലി ചെയ്യുകയായിരുന്നു. ഭാര്യ ശില്പ, മക്കൾ ഇവാൻക,ഇവാൻ. സഹോദരങ്ങൾ സുബിൻ,അമ്പിളി, അനിഷ
Post a Comment