സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ ഡ്രൈവിങ്ങിനിടെ ശ്രദ്ധിക്കേണ്ട കാര്യങ്ങളില്‍ മുന്നറിയിപ്പുമായി MVD. വേനല്‍ക്കാലത്ത് വാഹനങ്ങളിലെ റേഡിയേറ്റര്‍ കൂളറിന്റെ അളവ് ഇടക്കിടെ പരിശോധിക്കണം. പാര്‍ക്ക് ചെയ്യുമ്പോള്‍ ഡോര്‍ ഗ്ലാസ് അല്‍പ്പം താഴ്ത്തുകയും വൈപ്പര്‍ ബ്ലേഡ് ഉയര്‍ത്തിവെക്കുകയും വേണം. ദീര്‍ഘദൂര യാത്രകളില്‍ ഇടക്കിടെ ഇടവേളകള്‍ എടുക്കുകയും ധാരാളം വെള്ളം കുടിക്കുകയും വേണമെന്നും MVD വ്യക്തമാക്കി.
ചൂട് കാലത്തെ ഡ്രൈവിങ്; MVDയുടെ മുന്നറിയിപ്പ്
▶ ജലാംശം അടങ്ങിയ പഴവർഗ്ഗങ്ങൾ യാത്രയിൽ കരുതുന്നത് നല്ലതാണ്.
▶ എണ്ണയും കൊഴുപ്പും കൂടുതലുള്ള ഭക്ഷണ പദാർത്ഥങ്ങളും ഫാസ്റ്റ് ഫുഡുകളും ഒഴിവാക്കുക.
▶ കൂടുതൽ ഭക്ഷണം കഴിച്ചതിന് ശേഷമുള്ള ഡ്രൈവിംഗ് കഴിയുന്നതും ഒഴിവാക്കുക.
▶ ചായയും മറ്റ് സോഫ്റ്റ് ഡ്രിക്സുകളും കഴിയുന്നതും ഒഴിവാക്കുകയും പകരം കരിക്കിൻ വെള്ളമോ സംഭാരമോ, ജ്യൂസുകളോ ഉപയോഗിക്കുകയും ചെയ്യുക.
▶ അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക.
▶ ബോട്ടിലുകളിൽ ഇന്ധനം വാങ്ങി സൂക്ഷിക്കുന്നത് നിർബന്ധമായും ഒഴിവാക്കുക.
▶ തീപിടിത്തത്തിന് സാധ്യതയുള്ള സാധനങ്ങൾ, സ്പ്രേകൾ, സാനിറ്റൈസർ എന്നിവ വാഹനത്തിൽ സൂക്ഷിക്കരുത്.
▶ ഉണങ്ങിയ ഇലകളോ മറ്റ് തീപിടുത്തത്തിന് സാധ്യതയുള്ള സ്ഥലങ്ങളിലോ വാഹനം പാർക്ക് ചെയ്യുന്നത് ഒഴിവാക്കുക.
▶ വെയിൽ നേരിട്ട് തട്ടുന്നത് ഒഴിവാക്കാനും റോഡ് മിറേജ് ഒഴിവാക്കുന്നതിനു സൺഗ്ലാസ് ധരിക്കുക.
Post a Comment