നീറ്റ് പ്രവേശന പരീക്ഷ രജിസ്ട്രേഷൻ; ഇന്നു കൂടി അപേക്ഷിക്കാം

ഡല്‍ഹി: ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയുടെ ( നീറ്റ് -യുജി) രജിസ്ട്രേഷന് ഇന്നു കൂടി അപേക്ഷിക്കാം. ഇന്നു രാത്രി 10.50 വരെ രജിസ്റ്റർ ചെയ്യാം.

രാത്രി 11.50 വരെ ഫീസ് അടയ്‌ക്കാം. പല കാരണങ്ങളാലും രജിസ്റ്റർ ചെയ്യാത്ത വിദ്യാർത്ഥികളുടെ അപേക്ഷ പരിഗണിച്ചാണ് സമയം നീട്ടുന്നതെന്ന് ദേശീയ പരീക്ഷാ ഏജൻസി അറിയിച്ചു.

നീറ്റ് യുജി പരീക്ഷയ്‌ക്ക് അപേക്ഷിക്കുന്നതിന് ജനറല്‍ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1700 രൂപയാണ് അപേക്ഷാഫീസ്. ഒബിസി-എന്‍സിഎല്‍, ജനറല്‍-ഇഡബ്ലിയു വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1600 രൂപയും പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 1000 രൂപയുമാണ് ഫീസ്. ഓണ്‍ലൈന്‍ ആയാണ് ഫീസ് അടയ്‌ക്കേണ്ടത്.

നീറ്റ് യുജി പ്രവേശന പരീക്ഷ 2024 മെയ് അഞ്ചിന് ഉച്ചയ്‌ക്ക് 2 മണി മുതല്‍ 5.20 വരെ നടക്കുമെന്നാണ് ദേശീയ പരീക്ഷാ ഏജന്‍സി അറിയിച്ചിട്ടുള്ളത്. രാജ്യത്തെ 571 സിറ്റികളിലും രാജ്യത്തിന് പുറത്ത് 14 സീറ്റുകളും പരീക്ഷാ സെന്ററുകളായിരിക്കും. കൂടുതല്‍ വിശദവിവരങ്ങള്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ അറിയാമെന്ന് ദേശീയ ടെസ്റ്റിങ് ഏജന്‍സി വ്യക്തമാക്കി.

അടുത്ത അധ്യയന വര്‍ഷത്തെ മെഡിക്കല്‍ പ്രവേശനവുമായി ബന്ധപ്പെട്ട് പുതുക്കിയ പരീക്ഷാ കലണ്ടര്‍ നാഷണല്‍ ബോര്‍ഡ് ഓഫ് എക്‌സാമിനേഷന്‍സ് ഇന്‍ മെഡിക്കല്‍ സയന്‍സസ് (എന്‍ബിഇഎംഎസ്) പ്രസിദ്ധീകരിച്ചിരുന്നു. പുതുക്കിയ പരീക്ഷാ കലണ്ടര്‍ അനുസരിച്ച്‌ ജൂണ്‍ 23നാണ് പരീക്ഷ നടക്കുക. നീറ്റ് പിജി പരീക്ഷാഫലം ജൂലൈ 15നാണ് പ്രഖ്യാപിക്കുക.

കൗണ്‍സലിങ് ഓഗസ്റ്റ് അഞ്ചുമുതല്‍ ഒക്ടോബര്‍ അഞ്ചുവരെ നടക്കും. ഫോറിന്‍ മെഡിക്കല്‍ ഗ്രാജ്യുവേറ്റ് എക്‌സാമിനേഷന്‍ ജൂലൈ ആറിലേക്ക് നീട്ടിവെച്ചു. നേരത്തെ ജൂണില്‍ നടത്താനാണ് നിശ്ചയിച്ചിരുന്നത്. വിദേശത്ത് നിന്ന് മെഡിക്കല്‍ ഡിഗ്രി നേടിയവരുടെ യോഗ്യത അളക്കാനുള്ള പരീക്ഷയാണിത്.

Post a Comment

Previous Post Next Post