വീട്ടിലിരുന്ന് കൂടുതൽ പണം സമ്പാദിക്കാം എന്ന പരസ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയകളിൽ അടിക്കടി കാണാം. ഇത്തരം പരസ്യങ്ങളിൽ പലതും വ്യാജമാണെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. മൊബൈൽ ഫോണിലേയ്ക്ക് സന്ദേശങ്ങൾ അയച്ചാണ് തട്ടിപ്പിന്റെ തുടക്കം. ആദ്യം ചെറിയ ടാസ്കുകൾ തന്ന് ഇതിലേക്ക് ആകർഷിക്കും, വലയിൽ വീണെന്ന് തോന്നിയാൽ കൂടുതൽ പണം നിക്ഷേപിപ്പിച്ച് പണം കൈക്കലാക്കും. ഇത്തരം തട്ടിപ്പിനിരയായാൽ ഉടൻ വിവരം 1930 ൽ അറിയിക്കണം.
ജാഗ്രത കൈവിട്ടാൽ പണം തട്ടിപ്പുകാർ കൈക്കലാക്കും; മുന്നറിയിപ്പുമായി പൊലീസ്
Alakode News
0
Post a Comment