വേനലിലും നിറഞ്ഞൊഴുകി കുഴല്‍ കിണര്‍



ചെറുപുഴ: നിറഞ്ഞൊഴുകുന്ന കുഴല്‍ കിണർ ആളുകളെ അദ്ഭുതതപ്പെടുത്തുന്നതോടൊപ്പം ആശങ്കപെടുത്തുകയും ചെയ്യുന്നു. കാക്കയംചാല്‍ കൊല്ലാടയിലെ വാഴപ്പള്ളി സെബാസ്റ്റ്യന്‍റെ പറന്പിലെ കുഴല്‍ കിണറാണ് നിറഞ്ഞൊഴുകുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് കിണർ കുഴിച്ചത്. മഴ കിട്ടാതെ കൃഷിയിടം ഉണങ്ങി വരണ്ട് നശിച്ചുപോകുമെന്ന സ്ഥിതി വന്നപ്പോഴാണ് ഇദ്ദേഹം സ്ഥാനം നോക്കി കുഴല്‍ക്കിണർ കുത്തിയത്. 

200 അടിയിലേറെ ആഴം വേണം എന്ന് പറഞ്ഞ സ്ഥാനത്ത് 60 അടി ആയപ്പോള്‍ തന്നെ ശുദ്ധമായ വെള്ളം ഒഴുകി തുടങ്ങി. ഇപ്പോള്‍ മണിക്കൂറില്‍ 2000 ലിറ്ററോളം വെള്ളം നിറഞ്ഞൊഴുകി പോകുന്നു വെന്നാണ് സെബാസ്റ്റ്യൻ പറയുന്നത്. 

കിണറില്‍ ഓവർഫ്ലോ വന്നതോടെ കൃഷിയിടം ജലസമൃദ്ധ മായി. പാണ്ടിക്കടവിലെ ഹംസയാണ് കിണറിന് സ്ഥാനം കണ്ടതെന്നും ഏഴുവർഷം മുന്പ് ഇതിന് സമീപം കുഴിച്ച കുഴല്‍ക്കിണറില്‍ നിന്നും ഇപ്പോള്‍ ഓവർഫ്ലോ ഉണ്ടെന്നും ഇദ്ദേഹം പറഞ്ഞു. കടുത്ത വേനലില്‍ കുടിവെള്ളക്ഷാമം അനുഭവപ്പെടുമ്ബോള്‍ നിറഞ്ഞൊഴുകുന്ന കുഴല്‍ കിണർ തങ്ങള്‍ക്ക് കിട്ടിയ അനുഗ്രഹമായി കരുതുകയാണ് ഈ കുടുംബം. നിറഞ്ഞൊഴുകുന്ന കിണർ കാണാൻ നിരവധി ആളുകളാണ് ഇവിടെ എത്തുന്നത്.

Post a Comment

Previous Post Next Post