താരങ്ങള്‍ ഇനി ഒന്നിച്ച്‌; നടൻ ദീപക് പറമ്ബേലും നടി അപര്‍ണ ദാസും വിവാഹിതരായി

നടി അപർണാ ദാസും നടൻ ദീപക് പറമ്ബോലും വിവാഹിതരായി. ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് ഇരുവരും വിവാഹിതരായത്. ഗുരുവായൂർ ക്ഷേത്രത്തിലാണ് വിവാഹ ചടങ്ങുകള്‍ നടന്നത്.

സുഹൃത്തുക്കളുടെയും അടുത്ത ബന്ധുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'തട്ടത്തിൻ മറയത്ത്' എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ നടനാണ് ദീപക് പറമ്ബോല്‍. അടുത്തിടെയാണ് തങ്ങള്‍ വിവാഹിതരാകുന്നുവെന്ന വിവരം താരങ്ങള്‍ പങ്കുവച്ചത്.

കഴിഞ്ഞ ദിവസമായിരുന്നു വിവാഹത്തോടനുബന്ധിച്ചുള്ള ഹല്‍ദി ആഘോഷങ്ങള്‍ നടന്നത്. ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ഹല്‍ദി ആഘോഷിക്കുന്ന അപർണയുടെ ചിത്രങ്ങളും വിഡിയോകളും സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.

'ഞാൻ പ്രകാശൻ' എന്ന ചിത്രത്തിലൂടെയാണ് അപർണ അഭിനയ രംഗത്തെത്തിയത്. തമിഴില്‍ വിജയ്‌ക്കൊപ്പം അഭിനയിച്ച ബീസ്റ്റ്, ഡാഡ എന്നീ ചിത്രങ്ങളും പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു.

#aparnadas #deepakparambol #wedding

Post a Comment

Previous Post Next Post