ആലക്കോട്: സിവില്‍ സർവീസ് പരീക്ഷയില്‍ അഖിലേന്ത്യ തലത്തില്‍ 93- ാം റാങ്ക് നേടിയ ആനി ജോർജ് ഓലിക്കുന്നേലിന് നാടിന്‍റെ അഭിനന്ദന പ്രവാഹം.
സജീവ് ജോസഫ് എംഎല്‍എ, കേരളാ കോണ്‍ഗ്രസ്-എം സംസ്ഥാന ജനറല്‍ സെക്രട്ടറി സജി കുറ്റ്യാനിമറ്റം, കാർത്തികപുരം സെന്‍റ് സെബാസ്റ്റ്യൻസ് ഇടവക വികാരി ഫാ. ജോർജ് പുഞ്ചതറപ്പേല്‍, ജില്ലാ പഞ്ചായത്തംഗം തോമസ് വെക്കത്താനം, വ്യാപാരി വ്യവസായി ഏകോപന സമിതി കാർത്തികപുരം പഞ്ചായത്ത് പ്രസിഡന്‍റ് കെ.എസ്. ചന്ദ്രശേഖരൻ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികള്‍ തുടങ്ങിയവർ വീട്ടിലെത്തി അഭിനന്ദിച്ചു.
Post a Comment