ആരോഗ്യ ഇൻഷുറൻസ് പോളിസി ഇനി ഏത് പ്രായത്തില്‍ ഉള്ളവര്‍ക്കും

മുതിർന്ന പൗരരുടെ ആരോഗ്യ ഇൻഷുറൻസിന്റെ കാര്യത്തിലെ അനിശ്ചിതത്വം നീങ്ങുന്നു. പോളിസി വാങ്ങുന്നതിന് പ്രായ മാനദണ്ഡം വേണ്ടെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡിവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ.

ഇൻഷുറൻസ് ഉത്പന്നങ്ങള്‍ സംബന്ധിച്ച ഏറ്റവും പുതിയ ഉത്തരവിലാണ് ഇത് വ്യക്തമാക്കിയത്. ആരോഗ്യ പരിരക്ഷ കിട്ടാത്ത ഒട്ടേറെ മുതിർന്ന ആളുകള്‍ക്ക് ഇത് വലിയ ആശ്വാസമാകും. നിലവിലെ നിയമ പ്രകാരം 65 വയസ്സിന് മുകളില്‍ ഉള്ളവർക്ക് ആരോഗ്യ പരിരക്ഷ പോളിസികള്‍ വാങ്ങുന്നതിന് കടുത്ത നിയന്ത്രണം ഉണ്ടായിരുന്നു. 

പുതിയ ഉത്തരവ് പ്രകാരം ഏത് പ്രായത്തില്‍ ഉള്ളവർക്കും പോളിസികള്‍ വാങ്ങാം. പ്രത്യേക പരിഗണന വേണ്ട വിഭാഗങ്ങളെ ഉള്‍പ്പെടുത്തണം. അസുഖങ്ങളുള്ള ആളുകളുടെ ഇൻഷുറൻസ് പരിരക്ഷ സംബന്ധിച്ചും ഉത്തരവ് നിലപാട് വ്യക്തമാക്കിയിട്ടുണ്ട്‌. ഇവർക്കും പരിരക്ഷക്ക് ആവശ്യമായ നടപടികള്‍ കൈക്കൊള്ളണം. അസുഖം വ്യക്തമാക്കിയ ആള്‍ തുടർച്ചയായി 36 മാസവും പോളിസി പരിധിയില്‍ തുടരുന്ന പക്ഷം മേല്‍പ്പറഞ്ഞ അസുഖത്തിനും പരിരക്ഷ നല്‍കണം എന്നാണ് നിർദേശം. 

ആയുഷ് വിഭാഗങ്ങളിലെ ചികിത്സയും ഇൻഷുറൻസ് പരിധിയില്‍ കൊണ്ടുവരാൻ നിർദേശിച്ചിട്ടുണ്ട്. മുതിർന്ന പൗരരുടെ ക്ലെയിം തുടങ്ങി പോളിസി സംബന്ധിച്ച എല്ലാ പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിനായി പ്രത്യേക വിഭാഗം ഏർപ്പെടുത്തണം എന്നും ഉത്തരവ് വ്യക്തമാക്കുന്നു. ഈ സംവിധാനം സംബന്ധിച്ച വിശദമായ വിവരങ്ങള്‍ ബന്ധപ്പെട്ട കമ്ബനിയുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കണം. അതോറിറ്റി കഴിഞ്ഞ വർഷം നിയോഗിച്ച ഹെല്‍ത്ത് ഇൻഷുറൻസ് കണ്‍സള്‍ട്ടേറ്റീവ് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് പുതിയ വിജ്ഞാപനം.

Insurence

Post a Comment

Previous Post Next Post