ആലപ്പുഴ: പക്ഷിപ്പനി സ്ഥിരീകരിച്ച കുട്ടനാട്ടില്‍ എടത്വ, ചെറുതന, ചാമ്ബക്കുളം പഞ്ചായത്തുകളില്‍ താറാവ് വില്‍പനക്ക് നിയന്ത്രണം ഏർപ്പെടുത്തി.
ജില്ലാ കളക്ടരുടെ അധ്യക്ഷതയില്‍ ചേർന്ന വകുപ്പ് തല ഉദ്യോഗസ്ഥരുടെയും പഞ്ചായത്ത് പ്രതിനിധികളുടെയും യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി ഈ പഞ്ചായത്തുകളിലെ മുഴുവൻ താറാവുകളെയും ഉടൻ കൊന്നൊടുക്കും.
ഇതിനായുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. ഒരാഴ്ചയായി കുട്ടനാട്ടിലെ എടത്വ, ചെറുതന, ചാമ്ബക്കുളം എന്നീ പഞ്ചായത്തുകളില്‍ താറാവുകള്‍ കൂട്ടത്തോടെ ചത്തിരുന്നു. തുടർന്ന് സാമ്ബിളുകള്‍ ഭോപ്പാലിലെ ലാബിലേക്ക് അയച്ചു. ഈ പരിശോധനയിലാണ് അയച്ച മൂന്ന് സാമ്ബിളുകളും പോസിറ്റീവ് ആണെന്ന് കണ്ടെത്തിയത്.
Alappuzha
Post a Comment