കേരളത്തിന് അഭിമാനമായി ആലക്കോട്ടുകാര്‍

ആലക്കോട്: സബ്‌ജൂണിയർ സോഫ്റ്റ്ബോള്‍ ചാമ്ബ്യൻഷിപ്പില്‍ പങ്കെടുക്കുന്ന കേരള ടീമിന്‍റെ ക്യാപ്റ്റനായി ആലക്കോട് എൻഎസ്‌എസ് ഹയർസെക്കൻഡറി സ്കൂ‌ളിലെ വിദ്യാർഥി അഭിഷേക് ചൗഹാൻ തെരഞ്ഞെടുക്കപ്പെട്ടു.
എട്ടാംക്ലാസ് വിദ്യാർഥിയാണ് അഭിഷേക്. വർഷങ്ങളായി അരങ്ങത്ത് താമസിക്കുന്ന സുഗന്ധ മുറുക്കാൻ വ്യാപാരി ഉത്തർപ്രദേശ് മൗജില്ല സ്വദേശി റാംജിത് ചൗഹാൻ - ഗുഡിയ ദന്പതികളുടെ മകനാണ്. 

അഭിഷേകിന് പുറമേ ആലക്കോട് എൻഎസ്‌എസ് ഹയർസെക്കൻഡറി സ്കൂ‌ളിലെ രണ്ട് വിദ്യാർഥികള്‍ കൂടി കേരളാ ടീമില്‍ ഇടം നേടിയത് സ്കൂളിന് അഭിമാനമായി. പത്താം ക്ലാസ് വിദ്യാർഥി വസിഷ്ഠൻ, ഒമ്ബതാം ക്ലാസിലെ അമല്‍ ആന്‍റണി എന്നിവരാണ് മറ്റ് രണ്ടുപേർ. നെല്ലിപ്പാറയിലെ സജിത്ത് - ലക്ഷ്മി പദ്മ ദന്പതികളുടെ മകനാണ് വസിഷ്ഠൻ. പരപ്പയിലെ തുമ്ബ ശേരിയില്‍ സന്തോഷ് -നിഷ ദന്പതികളുടെ മകനാണ് അമല്‍ ആന്‍റണി. 

ആലക്കോട് സ്‌കൂളിലെ അധ്യാപകനും സോഫ്റ്റ്ബോള്‍ അസോസിയേഷൻ ജില്ലാ സെക്രട്ടറിയും കോച്ചുമായ വി.കെ. സുധീർകുമാറിന്‍റെ പരിശീലനമാണ് കുട്ടികള്‍ക്ക് മുതല്‍കൂട്ടായത്. ദേശീയ ചാമ്ബ്യൻഷിപ്പില്‍ കേരളത്തിനും ആലക്കോടിനും അഭിമാനമുയർത്തുന്ന വിജയവുമായി അഭിഷേകും കൂട്ടുകാരും കിരീടം ചൂടുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ.

Post a Comment

Previous Post Next Post