കണ്ണൂർ : വിഷുവിനെ വരവേല്‍ക്കാൻ കൃത്രിമ കൊന്ന പൂക്കളെത്തി. ഒറിജിനലിനെ വെല്ലുന്ന ഇവയ്ക്ക് വൻ ഡിമാൻഡ് ആണ് കടകളിപ്പോള്‍.
കേരളക്കാരുടെ വിശേഷദിവസങ്ങള്‍ നമ്മളെക്കാള്‍ കൂടുതല്‍ നിശ്ചയം ഇതര സംസ്ഥാനങ്ങള്‍ക്കും ചൈനക്കാർക്കും ആണ്. അതിനായി വേണ്ട സാധനങ്ങള്‍ ഒരുമാസം മുൻപേ അവർ വിപണിയിലിറക്കും.
നമ്മുടെ നാട്ടില്‍ കൊന്നപ്പൂ പൂക്കുന്നതിന് മുൻപേ ചൈനക്കാരന്റെ ഫാക്ടറിയില്‍ കൊന്നപ്പൂക്കള്‍ വിരിഞ്ഞു കഴിഞ്ഞു. ദിവസങ്ങള്‍ കൊണ്ട് തന്നെ ഇവ വിപണിയില്‍ സജീവമാവുകയും ചെയ്തു.വിഷുക്കാലത്ത് കണി വെക്കാനുള്ള സാധനങ്ങള്‍ക്കായി പരക്കം പായുന്ന മലയാളിക്ക് വലിയ ആശ്വാസം തന്നെയാണ് ഇവയെന്ന് പറയാം. കണിക്കൊന്ന പൂവിനായി പരക്കം പായുന്നവർക്ക് ഈ കൃത്രിമ പൂവ് ചിലപ്പോള്‍ ഒരാശ്വാസമാകാം. എങ്കിലും വേനല്‍ അവധിക്കാലത്ത് കൊന്നപ്പൂ പറിച്ചു വില്‍പ്പന നടത്തി പണം സമ്ബാദിക്കുന്ന കുട്ടികള്‍ക്ക് ഇതൊരു വയറ്റത്തടിയാണെന്ന് തന്നെ പറയാതിരിക്കാൻ വയ്യ.
ഇനി ക്രിസ്തുമസ്സിന് പുല്‍ക്കൂടും രൂപങ്ങളും റെഡിമെയ്ഡ് കിട്ടുന്നതുപോലെ ഇനി കണി വെക്കാനുള്ള സാധനങ്ങളും പ്ലാസ്റ്റിക്കായി കിട്ടുന്ന കാലം അത് വിദൂരമല്ല.
Vishu
Post a Comment