വ്രതശുദ്ധിയുടെ നിറവില്‍ ഇന്ന് ചെറിയ പെരുന്നാൾ

വ്രത ശുദ്ധിയുടെ നാളുകൾക്ക് പരിസമാപ്തി കുറിച്ച് ഇന്ന് വിശ്വാസികൾ ചെറിയപെരുന്നാൾ ആഘോഷിക്കും. ഇന്നലെ ശവ്വാൽ പിറവി ദൃശ്യമായതോടെ റംസാൻ 29ൽ അവസാനിച്ച് ഇന്ന് ശവ്വാൽ ഒന്നായി വിവിധ സ്ഥലങ്ങളിലെ ഖാസിമാർ പ്രഖ്യാപിക്കുകയായിരുന്നു. പ്രഖ്യാപനം എത്തിയതോടെ നാടെങ്ങും തക്ബീർ ധ്വനികൾ മുഴങ്ങുകയും പെരുന്നാൾ ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്തു. ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളിലും ചെറിയപെരുന്നാള്‍ ബുധനാഴ്ചയാണ്.

Post a Comment

Previous Post Next Post