കോവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നു; ജാഗ്രത വേണമെന്ന് ഐഎംഎ

കൊച്ചി: കോവിഡ് കേസുകള്‍ വീണ്ടും സജീവമാകുന്നതായി ഐഎംഎ. ഐഎംഎയുടെ ആഭിമുഖ്യത്തില്‍ സർക്കാർ, സ്വകാര്യ മേഖലയിലെ വിദഗ്‌ധ ഡോക്ടർമാർ ചേർന്ന അവലോകന യോഗത്തിലാണ് വിലയിരുത്തല്‍.

ഏപ്രില്‍ രണ്ടാം വാരം നടത്തിയ കോവിഡ് പരിശോധനയില്‍ ഏഴു ശതമാനം ടെസ്റ്റുകള്‍ പോസിറ്റീവായി. 

എന്നാല്‍, ഗുരുതര രോഗം ഇതുവരെ കണ്ടെത്തിയിട്ടില്ല. കോവിഡ് തരംഗങ്ങള്‍ക്കിടയിലുള്ള ഇടവേള ഇത്രയും ചുരുങ്ങിയത് ആദ്യമാണെന്നും യോഗം വിലയിരുത്തി. കോവിഡ് വീണ്ടും സജീവമാകുന്നതില്‍ ജാഗ്രത വേണമെന്നും യോഗത്തില്‍ വിലയിരുത്തി.

Covid

Post a Comment

Previous Post Next Post