കരുവൻചാലിൽ ഗതാഗതക്കുരുക്ക്

ആലക്കോട് : വിഷു തിരക്കായതോടെ കരുവൻചാൽ ടൗണിൽ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന വാഹനഗതാഗതക്കുരുക്ക്. കല്ലൊ മുതൽ മുണ്ടച്ചാൽ വരെ ഒരു കിലോമീറ്റർ ദൂരത്തിൽ രണ്ടുമൂന്നും നിരയായി ഇരു ഭാഗത്തേക്കുമുളള വാഹനങ്ങൾ റോഡ് നിറഞ്ഞ് കുടുങ്ങി കിടക്കുന്നത് പതിവായി. വാഹനയാത്രക്കാർ എന്തുചെയ്യണമെന്നറിയാതെ ദുരിത മനുഭവിക്കുകയാണിപ്പോൾ. ആഴ്ചകളായി തുടരുന്ന ഗതാഗത കുരുക്കാണിപ്പോൾ വിഷുതിരക്കോടെ വലിയ പ്രതിസന്ധിക്ക് കാരണമായത്.

Post a Comment

Previous Post Next Post