അടിമുടി മാറ്റവുമായി ആനവണ്ടി; കെഎസ്‌ആര്‍ടിസി ബസുകളില്‍ ഇനി മുതല്‍ വെള്ളവും സ്‌നാക്‌സും


സൂപ്പർ ഫാസ്റ്റ് മുതലുള്ള കെ എസ് ആർ ടി സി ബസുകളില്‍ ഇനി യാത്രയ്ക്കിടയില്‍ ലഘുഭക്ഷണവും വെള്ളവും വാങ്ങാം. പണം ഡിജിറ്റലായും നല്‍കാം.

ഇവയുടെ മാലിന്യം സംഭരിക്കേണ്ടത് കരാർ എടുക്കുന്ന ഏജൻസിയുടെ ചുമതലയാണ്

മുഖ്യ ഡിപ്പോകളിലെ കാന്റീൻ നടത്തിപ്പ് പ്രധാന ഹോട്ടല്‍ ഗ്രൂപ്പുകള്‍ക്ക് 5 വർഷത്തേക്ക് നല്‍കാനും തീരുമാനമായി. ഈ മേഖലയില്‍ പരിചയമുള്ളവർക്കായിരിക്കും കരാർ നല്‍കുക. 

സ്ഥലം മാത്രം കെഎസ്‌ആർടിസി കൈമാറും. മികച്ച ഇന്റീരിയർ സൗകര്യങ്ങളും വൃത്തിയുള്ള ശുചിമുറികളും നിർമിക്കേണ്ടത് നടത്തിപ്പുകാരുടെ ചുമതലയാണ്.

Post a Comment

Previous Post Next Post