കുതിച്ചുയര്‍ന്ന് ഇറച്ചിക്കോഴിവില

കണ്ണൂർ: കടുത്ത വേനലില്‍ കേരളത്തിലെ ഫാമുകളില്‍ ഉല്പാദനം കുറഞ്ഞതോടെ കുതിച്ചുയർന്നതോടെ ഇറച്ചിക്കോഴിക്ക് റെക്കോർഡ് വില.
ചരിത്രത്തില്‍ ആദ്യമായി ഇന്നലെ കോഴിയിറച്ചി കിലോയ്ക്ക് 180 മുതല്‍ 190 രൂപവരെയായി. അമിത വില നല്‍കി ഫാമുകളില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നുമാണ് ഇറച്ചിക്കോഴി കടകളില്‍ എത്തുന്നത്.

കഴിഞ്ഞദിവസം ചില്ലറ വില്പന കേന്ദ്രങ്ങളില്‍ കിലോയ്ക്ക് 144 മുതല്‍ 148 രൂപയ്ക്കാണ് മൊത്ത വിതരണക്കാർ നല്‍കിയത്. ഉപഭോക്താക്കള്‍ക്ക് നല്‍കുമ്ബോള്‍ കിലോയ്ക്ക് 25 രൂപ മുതല്‍ 30 രൂപ വരെ അധികമായി ഈടാക്കും. ഇറച്ചിക്കോഴി ക്ഷാമവും പെരുന്നാള്‍, വിഷു ആഘോഷനാളുകളും ഒരുമിച്ചെത്തിയതാണ് ഇതര സംസ്ഥാന ലോബികള്‍ അമിത വില ഈടാക്കാൻ കാരണമായത്. ഈസ്റ്ററിന് ഒരാഴ്ച മുമ്ബ് വരെ കിലോയ്ക്ക് 130 രൂപ മുതല്‍ 140 രൂപവരെയായിരുന്നു ഇറച്ചിക്കോഴി വില.

Soaring broiler prices

Post a Comment

Previous Post Next Post