വോട്ട് ചെയ്യാനുള്ള സമയപരിധി അവസാനിച്ചു

കേരളത്തിലെ 20 ലോക്സഭ മണ്ഡലങ്ങളിലേക്കുമുള്ള തെരഞ്ഞെടുപ്പിലെ വോട്ട് ചെയ്യാനുള്ള സമയപരിധി അവസാനിച്ചു. എന്നാൽ വിവിധ ജില്ലകളിലെ പല ബൂത്തുകളിലും നീണ്ട നിരയാണ് ഇപ്പോഴുമുള്ളത്. നടപടി ക്രമങ്ങൾ വൈകുന്നതിൽ വലിയ പരാതികളും ഉയരുന്നുണ്ട്. ക്യൂവിൽ നിൽക്കുന്നവർക്ക് ടോക്കൻ നൽകുകയാണ്. ബൂത്തുകളില്‍ 6 വരെ എത്തുന്ന എല്ലാവര്‍ക്കും വോട്ട് ചെയ്യാന്‍ സൗകര്യം ഒരുക്കുമെന്ന് തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചിരുന്നു.

Post a Comment

Previous Post Next Post