ഔദ്യോഗിക സീലുകള്‍മലയാളത്തിലാക്കണം: സര്‍ക്കാര്‍ ഉത്തരവ്


തിരുവനന്തപുരം : ഔദ്യോഗിക സീലുകള്‍മലയാളത്തിലാക്കണം സർക്കാർ ഓഫിസുകളുടെയും റിപ്പോർട്ടുകള്‍ സാക്ഷ്യപ്പെടുത്തുന്ന ഉദ്യോഗസ്‌ഥരുടെയും ഔദ്യോഗിക സീലുകള്‍ ഉടൻ മലയാളത്തില്‍ ആക്കണമെന്ന് സർക്കാർ ഉത്തരവ്.

അപേക്ഷ ഫോമുകള്‍, രസീതുകള്‍, റജിസ്‌റ്ററുകള്‍, സർക്കാർ ഓഫിസ്, വാഹനങ്ങള്‍ തുടങ്ങിയവയിലെ ബോർഡുകള്‍ മലയാളത്തില്‍ ആക്കാനുള്ള ഉത്തരവ് പാലിച്ചോയെന്ന് റിപ്പോർട്ട് നല്‍കാനും വകുപ്പ് മേധാവികളോട് നിർദേശിച്ചു. ഭരണഭാഷ പൂർണമായും മലയാളത്തില്‍ ആക്കാനുള്ള പദ്ധതിയുടെ ഭാഗമാണിത്.

Thiruvanaththapuram

Post a Comment

Previous Post Next Post