കാർ യാത്രികരായ മലപ്പുറം കൊണ്ടോട്ടി കുഴിമണ്ണ സ്വദേശി ആമിന, മക്കളായ ആദിൽ, അബ്ദുല്ല എന്നിവരാണ് മരിച്ചത്.
ആമിനയുടെ ഭർത്താവ് ഉമ്മർ അടക്കം മൂന്ന് പേർ ക്ക് ഗുരുതര പരിക്കുണ്ട്. ഇവരെ ആശുപത്രിയി ലേക്ക് മാറ്റി. ഇന്ന് രാവിലെ ആറരയോടെയാണ് അപകടം. നിയന്ത്രണം വിട്ട കാർ കെഎസ്ആർടി സി ബസിലേക്ക് പാഞ്ഞുകയറുകയായിരുന്നു.
ആറ് പേരാണ് കാറിൽ ഉണ്ടായിരുന്നത്. ഉടനെ ഇ വരെ ആശുപത്രിയിലെത്തിച്ചെങ്കിലും മൂന്ന് പേർ മരണത്തിന് കീഴങ്ങുകയായിരുന്നു.
കോഴിക്കോട് ഭാഗത്തേക്കു പോവുകയായിരുന്ന കാറും തിരുവനന്തപുരത്തുനിന്ന് ബംഗളൂരുവി ലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി യുടെ സ്കാനിയ ബസുമായാണ് കൂട്ടിയിടിച്ചത്. കാർ ഓടിച്ചിരുന്ന ആൾ ഉറങ്ങിപ്പോയതാണ് അപ കടകാരണമെന്നാണ് സൂചന.
Post a Comment