കണ്ണൂർ: ഓണ്‍ലൈൻ വഴി ജോലിക്കാരെയും ജോലിയും വാഗ്ദാനം ചെയ്തുള്ള തട്ടിപ്പില്‍ ജില്ലയില്‍ രണ്ടുസംഭവങ്ങളിലായി 85,000 രൂപയിലധികം നഷ്ടമായി.
സ്ഥാപനത്തിലേക്ക് ജോലിക്കാരെ വാഗ്ദാനം ചെയ്ത് കക്കാട് സ്വദേശിയില്‍നിന്ന് 80,000 രൂപയാണ് തട്ടിയെടുത്തത്. ഇയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലേക്ക് ജോലിക്കാരെ നല്‍കാമെന്നുപറഞ്ഞ് പല തവണകളായാണ് ഇത്രയും തുക കൈപ്പറ്റിയത്. പണമോ ജോലിക്കാരെയോ നല്‍കാതെ വന്നപ്പോഴാണ് യുവാവ് സൈബർ പൊലീസില്‍ പരാതി നല്‍കിയത്. ഓണ്‍ലൈനായി പാർട്ട് ടൈം ജോലി ചെയ്ത് പണം സമ്ബാദിക്കാമെന്ന ഫേസ്ബുക്ക് പരസ്യം കണ്ട് പണം നല്‍കിയ പിണറായി സ്വദേശിനിക്ക് 5,555 രൂപയും നഷ്ടമായി.
നിക്ഷേപിക്കുന്ന പണത്തിനനുസരിച്ച് ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് യുവതിയെ തട്ടിപ്പിന് ഇരയാക്കിയത്. ഇൻസ്റ്റഗ്രാമില്‍ വ്യാജ പരസ്യം കണ്ട് പണം ഇരട്ടിപ്പിക്കാൻ പണം നിക്ഷേപിച്ച വളപട്ടണം സ്വദേശിക്ക് 3783 രൂപയും നഷ്ടമായി. ഉയർന്ന ലാഭം തിരികെ ലഭിക്കുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് തട്ടിപ്പ്. ജില്ലയില്‍ അടുത്തിടെയായി വിവിധ ഓണ്‍ലൈൻ തട്ടിപ്പുകളിലായി ഒന്നരക്കോടിയിലധികം രൂപയാണ് നഷ്ടപ്പെട്ടത്. സമൂഹ മാധ്യമങ്ങളില്‍ കാണുന്ന പരസ്യം കണ്ട് പണമിരട്ടിപ്പ് മോഹിച്ചണ് പലരും ചതിയില്‍ പെടുന്നത്.
ഒ.ടി.പി പോലുള്ള രഹസ്യഅക്കങ്ങള്‍ ഒരു ബാങ്കും ഫോണ്‍ വഴി ചോദിക്കാറില്ലെന്ന് ബാങ്കുകള്‍ ഉള്‍പ്പെടെ പരസ്യം നല്‍കിയാലും പലരും തട്ടിപ്പില്‍പെടുന്നു. കുറ്റകൃത്യങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ 1930 എന്ന നമ്ബറില്‍ വിളിച്ച് അറിയിക്കുകയോ www.cybercrime.gov.in എന്ന വെബ്സൈറ്റില്‍ പരാതി രജിസ്റ്റർ ചെയ്യകയോ വേണമെന്നും പൊലീസ് അറിയിച്ചു.
Post a Comment