75 ലക്ഷം ബോട്ട് ഉപഭോക്താക്കളുടെ ഡാറ്റ ചോര്‍ന്നതായി റിപ്പോര്‍ട്ട്

7.5 ദശലക്ഷത്തിലധികം ബോട്ട് ഉപഭോക്താക്കളുടെ പേര്, വിലാസം, ബന്ധപ്പെടാനുള്ള നമ്ബർ, ഇമെയില്‍ ഐഡി, ഉപഭോക്തൃ ഐഡി എന്നീ വിവരങ്ങള്‍ ഡാർക് വെബില്‍ പ്രത്യക്ഷപ്പെട്ടതായി റിപ്പോർട്ടുകള്‍ .
ഇന്ത്യന്‍ വെയറബ്ള്‍സ് കമ്ബനിയായ ബോട്ടിന്റെ ഉപകരണങ്ങള്‍ വാങ്ങിയവരുടെ സ്വകാര്യ വിവരങ്ങളാണ് ചോര്‍ന്നത്.

2024 ഏപ്രില്‍ 5നാണ് ഡേറ്റ ലംഘനം നടന്നത്. ShopifyGUY’ എന്ന ഹാക്കര്‍ 2GBല്‍ കൂടുതല്‍ ബോട്ട് ഉപഭോക്തൃ ഡാറ്റ ചോര്‍ത്തുകയും ഡാര്‍ക്ക് വെബില്‍ ലഭ്യമാക്കുകയും ചെയ്തതായാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇത് രണ്ടു യൂറോയ്‌ക്ക് (ഏകദേശം 180 രൂപ) വരെ വില്‍ക്കാന്‍ തയ്യാറാണെന്നാണ് ഹാക്കര്‍ അവകാശപ്പെട്ടത്. ഒടുവില്‍ വിവരങ്ങള്‍ ഡാര്‍ക്ക് വെബില്‍ അടക്കം സൗജന്യമായി ലഭ്യമാവുന്ന സ്ഥിതി വരെ ഉണ്ടാവുമെന്നും റിപ്പോര്‍ട്ട് ആശങ്കപ്പെടുന്നു. ഓഡിയോ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന ബ്രാന്‍ഡുകളിലൊന്നാണ് ബോട്ട്.

അതേസമയം, വിവരച്ചോര്‍ച്ചയുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ കണ്ടുവെന്നും ആരോപണങ്ങളില്‍ അന്വേഷണം ആരംഭിച്ചുവെന്നുമാണ് ബോട്ട് അറിയിച്ചിരിക്കുന്നത്. ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കായി ഇരകളെ കണ്ടെത്താനും അനാവശ്യ ഓണ്‍ലൈന്‍ കാമ്ബയിനുകള്‍ക്കുമെല്ലാം ഇത്തരം ഡാറ്റാബേസില്‍ നിന്നുള്ള വിവരങ്ങളാണ് ഉപയോഗിക്കപ്പെടുന്നത്. സാമ്ബത്തിക തട്ടിപ്പുകള്‍ക്കായും ഇവ കുറ്റവാളികള്‍ക്ക് പ്രയോജനപ്പെടുത്താനാവും.

Post a Comment

Previous Post Next Post